Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2
വന്നപ്പോൾ പോസിറ്റീവ് . ഡാനി സന്തോഷംകൊണ്ട് മതിമറന്നു .താൻ ഒരു അച്ഛനാകാൻ പോകുന്നു എന്ന സന്തോഷവാർത്ത ലോകത്തെ വിളിച്ചറിയിക്കാൻ അവൻ വീർപ്പുമുട്ടി .ഹർഷാനന്ദം പങ്കുവച്ചു ലീനയെ അവൻ അന്ന് ആദ്യമായ് മനസ്സറിഞ്ഞു സ്നേഹിച്ചു ,ആലിംഗനംചെയ്ത് ,ചുംബിച്ചു ...മറ്റെന്തോക്കെയോ അവളെ വേദനിപ്പിക്കാതെ ചെയ്തു . അവളും അതൊക്ക അറിഞ്ഞാസ്വദിച്ചു ... ആ ഹർഷോന്മാദങ്ങളിൽ അവനൊപ്പം സുഖിച്ചു പുളഞ്ഞു . പിന്നീട് അങ്ങോട്ട് തന്നിൽ അന്യമായിരുന്ന ഇഷ്ടവും സ്നേഹവും അവൾക്ക് ആവോളം പകർന്നു നൽകാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചു . കൂട്ടത്തിൽ ...അവൾക്ക് വേണ്ടുന്ന പരിചരണവും ,വൈദ്യസഹായവും,പരിരക്ഷയും ജാഗ്രതയും എല്ലാം ഒപ്പം ,ഒട്ടും കലവറ ഇല്ലാതെ കൊടുത്തു അവളെ നന്നായി സംരക്ഷിച്ചു പോകാനും ആ ഗർഭകാലത്ത് ഉടനീളം.... ഡാനി വളരെ ശുഷ്ക്കാന്തി പുലർത്തി. പിന്നീട് അങ്ങോട്ട് അലീനക്ക് ആനന്ദത്തിൻറെ ദിനരാത്രങ്ങളായിരുന്നു . ഡാനിക്ക് അജ്ഞാതമായിരുന്ന വികാരങ്ങൾ എല്ലാം ....പിറക്കാനിരിക്കുന്ന തൻറെ പൊൻകുഞ്ഞിൻറെ സൗഖ്യത്തിനായി വാത്സല്യവും സ്നേഹവും പരിലാളനകളുമായി അവൻ നിറയെ വാരിക്കോരി ചൊരിഞ്ഞു . കൂടാതെ , അവളുടെ ഇഷ്ടക്കേട് കണ്ടറിഞ്ഞു , തൻറെ മദ്യപാന -പുകവലി സംഗമങ്ങളും സൗഹൃദ സദസ്സുകളും സ്വമേധയാ നിർത്തിവെക്കാൻ വരെ അവൻ തയ്യാറായി . അങ്ങനെ ...സന്തോഷം നിറഞ്ഞു ...ഉല്ലാസം വിരുന്നുവന്ന നാളുകൾ ...ഇരുവരിലും ഒരുമിച്ച് ആഹ്ളാദ തിരയുയർത്തി , സ്നേഹിച്ചുമ്മവച്ചു നീണ്ടുപോയി .കാലം മെല്ലെ ഉരുണ്ടു...നിമിഷവും മണിക്കൂറും പിന്നിട്ടു ദിവസമായി . ദിവസങ്ങൾ ആഴ്ചകളായപ്പോൾ...ആഴ്ചകൾ മാസങ്ങൾക്ക് ജൻമം കൊടുത്തു. ഒടുവിൽ ... .പത്തു മാസത്തെ ശുഭ പ്രതീക്ഷകൾക്കും ...കാത്തിരിപ്പിനും പരിസമാപ്തി കുറിച്ച് ...തലസ്ഥാന നഗരിയിലെ അതിപ്രശസ്തമായ ഒരു ആതുരാലയത്തിൽ അലീന അതിസുന്ദരിയായൊരു പെൺകുഞ്ഞിന്
💬 Comments
View all comments