Chapter Title : പ്രണയം പൂക്കുന്ന നഗരം [M.KANNAN]
പുറകിലേക്ക് തലയും ഇട്ടാണ് ഇരിക്കുന്നത്. സെക്യൂരിറ്റി ചേട്ടൻ ഞാൻ ചെയ്യുന്നത് കണ്ടപ്പോൾ തന്നെ എല്ലാം ഓക്കെ ആണെന്ന് മനസ്സിലായി മാറി നോക്കി നിൽക്കുന്നുണ്ട്. പിന്നെ മുന്നിലേക്ക് തിരിച്ചു ഞാൻ കാർ പുറത്തേക്കു എടുത്തു.
മനോജ് ചേട്ടൻ അടിപൊളി എന്ന് പറഞ്ഞ് എനിക്കു കൈ കൊണ്ട് ഒരു തമ്പ്സ് അപ്പ് തന്നു.
ചേച്ചി ഇതെല്ലാം ഞാൻ എത്ര കണ്ടതാ എന്നാ ഭാവത്തിൽ ഫോണിൽ നോക്കി ഇരിപ്പ് ആണ്.
മെറിൻ ചേച്ചി അത് കണ്ടു എന്നെ നോക്കി ഇരിക്കുന്നത് എനിക്ക് കാണാം. പക്ഷെ ഞാൻ അത് മൈൻഡ് ചെയ്തില്ല. കാരണം മില്ലി മീറ്റർ കണക്കിൽ ആണ് പില്ലറിനും മറ്റേ കാറിനും ഇടയിൽ ഞാൻ തിരിച്ചു ഇറക്കിയത്.
അങ്ങനെ ഞങ്ങൾ ഒരുമിച്ചുള്ള ആദ്യ യാത്ര അവിടെ തുടങ്ങി…
തുടരും........
💬 Comments
View all comments