Chapter Title : പ്രണയം [പ്രണയരാജ]
മുട്ടും, അവൻ്റെ കൊച്ചു കൊച്ചു തമാശ പറച്ചിൽ, കളിയാക്കൽ, കുശലാന്വേഷണങ്ങൾ അങ്ങനെ തുടങ്ങിയ ബന്ധം.
ഒരു ദിവസം ലീവെടുത്താൽ പിന്നെ വരുമ്പോ അവൻ കാരണം തിരക്കും ഒരു കളി പോലെ.
ഇന്നലെ തത്തമ്മക്കുട്ടിയെ കണ്ടില്ലല്ലോ?
ആരു കെട്ടാലും ചിരിയോടെ മറുപടി കൊടുക്കുന്ന ശൈലി അവൻ്റെ സംസാരത്തിനുണ്ടായിരുന്നു.അങ്ങനെ ഞങ്ങളുടെ ബന്ധം അതിനൊരു സൗഹൃദ ചുവ വന്ന നിമിഷം അവൻ എൻ്റെ നമ്പർ കരസ്ഥമാക്കി.
രാത്രികൾ പിന്നെ ചാറ്റുകളായി, അതു പതിയെ കോൾ വിളിയായി, പിന്നെ യവ്വനത്തിൻ്റെ പടിവാതിലിൽ നിൽക്കുന്ന ഏതൊരു കന്യകയുടെ മനസിനും വരുന്ന ഒരു ചാഞ്ചാട്ടം സ്വഹൃദത്തിൽ നിന്നും പ്രണയത്തിലേക്ക്.
ഒരിക്കൽ കോഫി ഷോപ്പിൽ അവനോടൊപ്പം തന്നെ അച്ഛൻ കണ്ടതാണ് അന്ന് എന്നോട് ദേഷ്യപ്പെടാതെ ഉപദേശിച്ചു മനസിലാക്കാൻ അച്ഛൻ ശ്രമിച്ചു.
എട്ടാം ക്ലാസുവരെ പഠിപ്പുള്ളവൻ, തറുതലയായാണ് അവൻ വളർന്നത്, പല പ്രണയ കഥകളും അവനുണ്ട്, ഒരു വായിനോക്കി, പെണ്ണുപിടിയൻ അങ്ങനെ അനേകം വിശേഷണങ്ങൾ അവനെ പറ്റി അച്ഛൻ പറഞ്ഞു.
യുവത്വത്തിൻ്റെ അറിവില്ലാഴ്മയാവാം, അല്ലെ പ്രണയത്തിൻ്റെ അന്ധത എന്നൊക്കെ പറയാം, ആ വാക്കുകൾ ഒന്നും എൻ്റെ മനസ് ഉൾക്കൊണ്ടില്ല എന്നു പറയുന്നതാവാം സത്യം . എങ്കിലും എല്ലാം മനസിലായി എന്നു ഞാൻ ഭാവിച്ചു , ഒന്നും ആവർത്തിക്കില്ല എന്നൊരു പൊഴ് വാക്കും അച്ഛനു കൊടുത്തു രംഗം ശാന്തമാക്കി.
പിന്നീട് അങ്ങോട്ട് ഡിഗ്രിക്കു ചേർന്നു, ആ ഒരു വർഷം പാത്തും പതുങ്ങിയും ആരും അറിയാതെ ആ ബന്ധം വളർത്തി കൊണ്ടു വന്നു.
ഒടുക്കം പ്രണയം എന്ന വികാരത്തിന് കാമത്തിൻ്റെ മുഖമൂടി ഞങ്ങൾ അണിഞ്ഞ നിമിഷം , കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു
💬 Comments
View all comments