0%

Chapter Title : പ്രണയം [പ്രണയരാജ]

മനസിൽ കയറി. അതറിഞ്ഞ നിമിഷം അച്ഛനുണ്ടായ സന്തോഷം. വലിയ ആഘോഷമായി ആ കല്യാണം, സ്ത്രീധനം എന്ന പേരിൽ അച്ഛൻ മനുവിനെ ധനത്താൽ മുടി. എന്നോടുള്ള അച്ഛൻ്റെ സ്നേഹമായിരുന്നു അത്, അതോടൊപ്പം എല്ലാം അറിഞ്ഞ് തൻ്റെ മകളെ സ്വീകരിച്ച ആ വലിയ മനസിനോടുള്ള ആരാധനയും. വിവാഹ ശേഷം ജീവിതം നല്ല രീതിയിൽ ആണ് പോയത്, ഒരു കൊച്ചു മക്കൾ, ചുന്ദരി കുട്ടി, പൊന്നിൻ കുടം പിറന്നു ഞങ്ങൾക്ക്. എന്താ എന്നറിയില്ല, ജീവിതം സുഖദായകമായതിനാൽ ആകാം എന്നിലെ മനോരോഗി ഇതുവരെ പിന്നെ തിരിഞ്ഞു നോക്കിയില്ല.
അങ്ങനെ ഒരു ദിവസം , അതായത് ഇന്ന്, ഞാൻ മരിക്കുന്ന ഈ ദിവസം എന്നിലെ മനോരോഗി ഒന്നു ഉണർന്നിരുന്നു. മനുവേട്ടൻ്റെ ഫോണിൽ അച്ചു എന്ന അശ്വതിയുടെ പ്രണയ സല്ലാപങ്ങൾ കണ്ടപ്പോ, എൻ്റെ മരണമാണ് അവർ കാത്തിരിക്കുന്നത്, കുഞ്ഞിനൊരമ്മ എന്ന പേരിൽ അവളെ സ്വന്തമാക്കാനാണ് അയാൾ കാത്തിരിക്കുന്നത്. എന്നിലെ മനോരോഗിയെ ഉണർത്താൻ പറ്റിയ മരുന്നുകളുടെ പേരുകൾ അവൾ പറഞ്ഞു കൊടുക്കുന്നുമുണ്ട്. മനോരോഗം ഉണർത്തി ഞാൻ സ്വയം ഇല്ലാതാവണം. ആ ചാറ്റുകളിൽ നിന്നും എനിക്കു മനസിലായി, അയാൾ എന്നെ പ്രണയിച്ചിട്ടില്ല , ഇവരുടെ പ്രണയം എട്ടു കൊല്ലമായി, അപ്പോ തന്നെ കെട്ടിയത് പണത്തിന് മാത്രം. അനിയത്തിയുടെ പഠിപ്പ് വിവാഹം എല്ലാം എൻ്റെ പണം കൊണ്ട്, കാമുകിയെ കൊണ്ട് അഴിഞ്ഞാടിയത് മൊത്തം എൻ്റെ അച്ഛൻ്റെ വിയർപ്പ് കൊണ്ട്. എനി എന്നെ കൊന്ന് അവളെ സ്വന്തമാക്കുമ്പോ റാണിയായി വായിക്കുന്നതും എൻ്റെ കാശു കൊണ്ട്. ഇത്രയൊക്കെ അറിഞ്ഞാൽ സ്വബോധം ഉള്ളവർക്കേ പ്രാന്താകും അപ്പോ എനിക്കോ , ഞാനും ഒരു പ്രാന്തിയെ പോലെ

💬 Comments

View all comments