Chapter Title : പ്രണയം [പ്രണയരാജ]
അവനുമായി ഇതേ ചൊല്ലി എന്തൊക്കെയോ കാട്ടിക്കൂട്ടി.
അടുക്കള ഭാഗത്തേക്കോടിയത് കത്തിയെടുക്കാനായിരുന്നു അവിടെ നിന്നുണ്ടായ ഉന്തും തള്ളും കിണറ്റിൻ കരയിലെത്തിച്ചു. അവസരം അവനും മുതലാക്കി, എന്നെ കിണറിൻ്റെ ആഴമളക്കാൻ അവൻ പറഞ്ഞയച്ചു, ഇപ്പോ ഈ കിണറ്റിൽ വെള്ളം കുടിച്ച് ജീവൻ വെടിയാൻ നിമിഷങ്ങൾ മാത്രം
പെട്ടെന്നായിരുന്നു ആ തലമുറ കേട്ടത്. ഉള്ളിൽ ഒരു പുച്ഛമാണ് തോന്നിയത്.
അയ്യോ....... എൻ്റെ മോളേ.... നി എന്താ ഈ... കാട്ടിയത്
ആളുകൾ ഓടിക്കുടുമ്പോ സർവ്വ ബന്ധനങ്ങളിൽ നിന്നും ഞാൻ മുക്തയായിരുന്നു.
എന്താ എന്താ ഉണ്ടായേ......
എൻ്റെ രമണി, നിനക്കറിയിലെ എൻ്റെ കുട്ടിക്ക് വയ്യാത്തത്, ഈ നാറി കുഞ്ഞിനെ നോക്കാത്തെന് എന്തോ പറഞ്ഞു . അപ്പോ ഭ്രാന്തെകിയ പോലെ എന്തൊക്കോ കാട്ടി കൂട്ടി എൻ്റെ കുട്ടി കിണറ്റി ചടിയെടി.....
എല്ലാരും കിണറ്റിൽ നോക്കി തിരിയുമ്പോ ബോധരഹിതനായി കിടക്കുന്ന മനു. അവൻ്റെ അഭിനയത്തിൻ്റെ അടുത്ത അദ്ധ്യായം.
സത്യത്തിൽ അർച്ചനയ്ക്കായിരുന്നോ മനോരോഗം മനുവിനെ പോലുള്ളവരെയല്ലെ മനോരോഗി എന്നു വിളിക്കേണ്ടത്.
💬 Comments
View all comments