Chapter Title : പ്രണയമാണ് ഇപ്പോഴും [Smitha]
സെബാസ്റ്റ്യന്‍റെ കൈയില്‍ പിടിച്ച് ഞെരിച്ച്കൊണ്ട് അയാള്‍ ചോദിച്ചു. "തമിഴ് സിനിമയോ? നടുറോട്ടില്‍ വെച്ച് പെമ്പിള്ളേരുടെ കയ്യേല്‍ കേറിപ്പിടിക്കാന്‍? എന്നിട്ട് വഴിയേ പോകുന്ന എന്നെപ്പോലെ ഒള്ലോര്‍ക്ക് വെറുതെ ചിന്ന ദളപതീടെ റോള്‍ ചെയ്യിക്കാന്‍? വില്ലത്തരം കണ്ടിട്ട് ഒറ്റ ചോദ്യമേയുള്ളൂ. ഏത് എമ്മെല്ലേടെ, ഏത് എമ്പീടെ ഏത് കോണ്ട്രാക്റ്ററുടെ മോനാ നീ?" സെബാസ്റ്റ്യന്‍റെ ദേഹം വിയര്‍പ്പില്‍ പുതഞ്ഞു. അവന്‍റെ കൈയ്യിലെ അയാളുടെ പിടി ഒന്ന് കൂടി മുറുകി. "പറയെടാ..." "ആഹ്," അയാളുടെ പിടുത്തത്തിന്‍റെ ദൃഡതയില്‍ അവന്‍ പുളഞ്ഞു. "എന്‍റെ പപ്പാ ദുബായീലാ...ഹാങ്ങ്..." "അത് പറ," കൈത്തണ്ടയിലെ ഞെരിക്കലിന്റെ വേഗം ഒന്നുകൂടി കൂട്ടി അയാള്‍ ചോദിച്ചു. "എന്താടാ, വേദനിക്കുന്നോ?" "ആഹ് ..അതെ പ്ലീസ് പിടി വിട്," "നിന്‍റെ എറച്ചിക്ക് നൊന്തപ്പം അതങ്ങ് സഹിക്കത്തില്ല അല്ലേ? ഈ കൊച്ചിന്റെ മനസ്സ് നോന്തത്നീ അറിഞ്ഞാരുന്നോടാ? അന്നേരം നീയൊക്കെ അത് കണ്ട് സുഖിക്കുവല്ലാരുന്നോ?" അയാള്‍ ശബ്ദമുയര്‍ത്തി. "ഇനിയില്ല...ഷുവര്‍ സാര്‍..ഇനി ചെയ്യില്ല...തീര്‍ച്ച," "അതിനുനിന്റെ തീര്‍ച്ചേടെ ആവശ്യമില്ല. വിമന്‍ മോളസ്റ്റിങ്ങിനു ഞാനങ്ങു കേയ്സ് ചാര്‍ജ് ചെയ്യാമ്പൂവാ നിന്‍റെ പേരില്‍. മോനേ ലൈഫ് കോഞ്ഞാട്ടയാകുവേ," "അയ്യോ സാര്‍...പ്ലീസ് സര്‍ ഇനി ഒരിക്കലും ചെയ്യില്ല സാര്‍ പ്ലീസ് സാര്‍," "ശരി," അവസാനമായി ഒന്നുകൂടി അവന്‍റെ കൈ പിടിച്ചു ഞെരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു. "ഇനി മേലാല്‍ ഇവളെയെന്നല്ല ഏതേലും ഒരു പെണ്ണിനെ ശല്യം ചെയ്തൂന്ന് ഞാനറിഞ്ഞാ ഞാന്‍ റെഡ് കാര്‍ഡ് കാണിക്കും. നിന്നെ കളത്തീന്ന്‍ പെര്‍മനന്‍റ്റ് ആയി ഞാന്‍ പറപ്പിക്കും. മനസ്സിലായോ?" "യെസ് സാര്‍...ഹാങ്ങ്!!" "എന്നാ വിട്ടോ," അവന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് ജീവനും കൊണ്ട് വിട്ടുപോയി. "എന്നാ പൊക്കോ കൊച്ചേ. ഇനി
💬 Comments
View all comments