Chapter Title : പ്രണയമാണ് ഇപ്പോഴും [Smitha]
അതുകൊണ്ട് ശല്യം സഹിക്കുകയായിരുന്നു. സ്കൂട്ടറിനു പിന്നാലെ വരിക. അശ്ലീല കമന്റുകള്‍ പറയുക. അതൊക്കെയാണ് കലാപരിപാടികള്‍. എന്നാല്‍ അന്ന് അവന്മാരുടെ വികൃതി കുറെ കൂടിപ്പോയി. യൂണിവേഴ്സിറ്റി റോഡിലേക്ക് തിരിയുന്നിടത്ത് വെച്ച് അവര്‍ അവളെ വളഞ്ഞു. സിനിമയിലൊക്കെ കാണുന്നത് പോലെ മൂന്നുനാല് പ്രാവശ്യം അവളുടെ സ്കൂട്ടറിനു ചുറ്റും അവര്‍ വളയം തീര്‍ത്തു. ബൈക്കില്‍ നിന്ന്‍ സെബാസ്റ്റിയന്‍ ഇറങ്ങി വന്ന് അവളുടെ കയ്യില്‍ കയറിപ്പിടിച്ചു. "പൊന്നുമോളല്ലേ, വാന്നേ. നമുക്ക് നല്ല ഒരു ഫിലിമിന് പോകാന്നെ. ബ്ലൂ ഡയമണ്ടില്‍ ഇപ്പോ റയീസ് ആണ്. നമ്മടെ സണ്ണി ലിയോണീടെ ഐറ്റം ഡാന്‍സ് ഒക്കെ ഉണ്ട്. പണ്ടത്തെ പാട്ടില്ലേ...ലൈലാ ഓ ലൈലാ..." അരയും ചന്തിയുമിളക്കി അവന്‍ ആ പാട്ടിന്‍റെ ആദ്യ വരികള്‍ പാടി. അപ്പോഴാണ് വെളുത്ത ഒരു കാര്‍ അവിടേക്ക് വന്നത്. വേഗം സാവധാനത്തിലാക്കി അത് അവരുടെ തൊട്ടുമുമ്പില്‍ മുമ്പില്‍ നിര്‍ത്തി. അതില്‍ നിന്ന്‍ ഭംഗിയായി വസ്ത്രധാരണം ചെയ്ത, ഇന്‍സര്‍ട്ട് ചെയ്ത ആഷ് നിറമുള്ള ഷര്‍ട്ടും കറുത്ത പാന്‍റ്സും ധരിച്ച നല്ല ഉയരമുള്ള, സുഭഗനായ ഒരാള്‍ ഇറങ്ങി. അയാള്‍ കറുത്ത ഗ്ലാസ് ധരിച്ചിരുന്നു. "വൌ!!" സെബാസ്റ്റ്യന്‍റെ സംഘത്തിലെ ഒരാള്‍ അയാളുടെ വരവ് കണ്ട് മന്ത്രിച്ചു. "ആരായിത്?? ....മനോജ് കേ ജയനാണോ?" "എന്താടാ ഇത്?" അവളുടെ കയ്യില്‍ പിടിച്ചിരുന്ന സെബാസ്റ്റ്യനോട് ഘനഗാംഭീര്യമുള്ള സ്വരത്തില്‍ അയാള്‍ ചോദിച്ചു. അയാളുടെ ആജ്ഞാശക്തിയുള്ള ഭാവത്തിനും ശബ്ദത്തിനും മുമ്പില്‍ സെബാസ്റ്റ്യന്‍ ഒന്ന്‍ പതറി. "ആരാ? നിങ്ങളാരാ?" "ജില്ലാ കലക്റ്ററെ നോക്കി നിങ്ങളെന്ന് വിളിക്കുന്നോ??" അയാള്‍ അവന്‍റെ നേരെയടുത്തു. കലക്റ്റര്‍ എന്ന് കേട്ടതും കൂട്ടാളികള്‍ തിടുക്കത്തില്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോയി. "എന്ത്വാടാ ഇത്?"
💬 Comments
View all comments