0%

Chapter Title : പ്രണയമാണ് ഇപ്പോഴും [Smitha]

Author : സ്മിത Read All Parts 408

ചോദിച്ചു. "എന്താ ഇന്നത്തെ പ്രോഗ്രാം?" "ഇന്നത്തെ പ്രോഗ്രാമോ?" സോഫിയ ഈര്‍ഷ്യയോടെ ചോദിച്ചു. "അതേ, ഇന്നത്തെ പ്രോഗ്രാം," മീരാ പുഞ്ചിരി നിലനിര്‍ത്തിക്കൊണ്ട് പറഞ്ഞു. "നിന്നോട് ഇന്നത്തെ പ്രോഗ്രാം എന്താ എന്ന് ചോദിച്ചാ അതിനൊരു മീനിങ്ങെ ഉള്ളൂ വെടക്കൂസേ. എന്താ ഇന്നത്തെ പ്രോബ്ലം. ഹഹഹ," മീരാ പൊട്ടിചിരിച്ചു. "ഓ തമാശിച്ചതാണോ പെണ്ണ്‍?" സോഫിയയുടെ മുഖം കൂടുതല്‍ ഇരുണ്ടു. "ഒരു മിനിറ്റെ," മീര കൌണ്ടറിലേക്ക് നോക്കി. "രമേശേട്ടാ ഒരു കട്ടന്‍," കൌണ്ടറിലെ മേശക്കരികില്‍ നിന്ന്‍ ഓര്‍ഡര്‍ സ്വീകരിക്കുകയായിരുന്ന മധ്യവയസ്ക്കനോട് മീര വിളിച്ചു പറഞ്ഞു. "നിനക്കോ?" സോഫിയുടെ നേരെ നോക്കി അവള്‍ ചോദിച്ചു. "എനിക്കെങ്ങും ഒന്നും വേണ്ട," മുഖത്തെ ഇരുളിമ മാറ്റാതെ സോഫിയ പറഞ്ഞു. അവളുടെ മുഖഭാവം മീരയില്‍ വീണ്ടും ചിരിയുണര്‍ത്തി. "നീ ചിരിച്ചോ..." സോഫിയയുടെ കണ്ണുകള്‍ നിറഞ്ഞു. "അയ്യേ..ഛെ!! എന്താടീ ഇത്?" ശബ്ദത്തിലെ കുസൃതിമാറ്റി സഹതാപാര്‍ദ്രമായ സ്വരത്തില്‍ മീര ചോദിച്ചു. "ആരേലും കാണൂന്നെ. നീ വെഷമിക്കാതെ. നമുക്ക് വഴിയൊണ്ടാക്കാം," സോഫിയയില്‍ നിന്ന്‍ കണ്ണുനീര്‍ പൊഴിഞ്ഞു. "ഇന്നും ആളെ കണ്ടില്ല; അല്ലേ?" രമേശേട്ടന്‍ കൊണ്ടുവന്നു വെച്ച കട്ടന്‍ ചായയുടെ ഗ്ലാസ്സില്‍ പിടിച്ചുകൊണ്ട് മീര ചോദിച്ചു. സോഫിയ ഇല്ല എന്ന അര്‍ത്ഥത്തില്‍ തലയനക്കി. രണ്ടാഴ്ച്ചയ്ക്ക് മുമ്പാണ് സംഭവം. സോഫിയ രാമനാട്ടുകരയിലേ തന്‍റെ വീട്ടില്‍ നിന്ന്‍ കോളെജിലേക്ക് വരികയായിരുന്നു. തന്‍റെ സ്കൂട്ടറിനെ പിന്തുടര്‍ന്നു നാലഞ്ചു ബൈക്കുകള്‍ വരുന്നതവള്‍ കണ്ടു. തിരിഞ്ഞുനോക്കാതെ തന്നെ അതാരാണ് എന്ന് അവള്‍ക്കറിയാം. സെബാസ്റ്റിയനും സംഘവുമാണ്. നാളുകളായി ശല്യം ചെയ്യുകയാണ്. ഇതുവരെ ആരെയുമറിയിച്ചില്ല. വീട്ടില്‍ പറഞ്ഞാല്‍ അത് വലിയ പ്രശ്നമാകും. വെട്ടൊന്ന് മുറിരണ്ട് എന്നാണ് ആങ്ങളമാരുടെ രീതി. തന്‍റെ പഠിപ്പ് വരെ മുടക്കും.

💬 Comments

View all comments