Chapter Title : പ്രണയമന്താരം 10 [പ്രണയത്തിന്റെ രാജകുമാരൻ]
ഇഷ്ടായി. അമ്മേടെ കൂടെ അന്ന് താക്കോൽ വാങ്ങാൻ വന്നില്ലേ അന്ന് ആണ് ആദ്യം കണ്ടത്. ഈ ശരീരം കണ്ടു കൊതിച്ചു ഒന്നും അല്ല ഈ മനസ് കണ്ടു ഇഷ്ടപെട്ടത് ആണ് തള്ളി കളയല്ലേ plz..........
ഇതു കേട്ട് തുളസിയുടെ കണ്ണ് നിറഞ്ഞു. അവൾ കുറച്ചു നേരം കൃഷ്ണയെ നോക്കി ഇരുന്നു.....
പെട്ടന്ന് ഒന്ന് ഞെട്ടി മാറി....
ടാ നാളെ എക്സാം ആണ് എണിറ്റെ നമുക്ക് ഫൈനൽ ആയി ഒന്നുടെ ഏല്ലാം ഒന്ന് നോക്കണം വന്നെ.. ബാ ചെക്കാ...
തുളസികുട്ടി കരഞ്ഞോ...
അതു കേട്ടു അവൾ ഒന്ന് പതറി
എന്റെ പൊന്നു മോനല്ലേ ഒന്ന് കേക്കാടാ.... ബാ
ഹും.... ഞാൻ ചോദിച്ചതിനു ആൻസർ തന്നില്ല...
അതൊക്കെ ഇനിയും ടൈം ഉണ്ട് ഇപ്പോൾ ഞാൻ പറഞ്ഞത് കേക്ക്.. അല്ലെ ഞാൻ മിണ്ടില്ല കേട്ടോ...
ആ ശെരി ഇത്ര ടൈം ആയാലും കുഴപ്പം ഇല്ല.....
എന്നാ ബാ.....
♥️♥️♥️
രാവിലെ അച്ഛനോടും, അമ്മയോടും ഒക്കെ അനുഗ്രഹം വാങ്ങി എക്സാം ഹാളിലേക്ക് പോകാൻ ഇറങ്ങി കൃഷ്ണ...
ഞാൻ ടീച്ചറെ ഒന്ന് കണ്ടിട്ട് വരാം അച്ഛൻ ഒന്ന് വെയ്റ്റ് ചെയ്യുട്ടോ...
അവിടുന്ന് തുളസിയെ കാണാൻ പോയി കൃഷ്ണ..
ടീച്ചർ എന്തിയെ അമ്മേ.......
അകത്തു ഉണ്ട് മോനെ, ഇപ്പോൾ ആണ് പോകുന്നത്..
ഞാൻ പോകുകയാണ്..
തുളസിയെ നോക്കി റൂമിൽ ചെന്നു..
ഇവിടെ നിക്കുക ആണോ എന്താ അങ്ങോട്ട് വരാഞ്ഞേ ഞാൻ പോകുക ആണ്...
ആ നീ ഇങ്ങു വന്നോ ഞാൻ അങ്ങോട്ട് വരാൻ പോകുകയായിരുന്നു....
ആ ടൈം ആയി..... പിന്നെ ഞാൻ പോകുകയാണ് ഒന്ന് പ്രാർത്ഥിക്കണേ.... ഒരു ചിരിയോടെ കൃഷ്ണ പറഞ്ഞു...
ആ പോയിട്ടുവാടാ ഏല്ലാം നന്നായി എഴുതണം കേട്ടോ. ടെൻഷൻ ഒന്നും വേണ്ട. അറിയാവുന്നതു മാത്രം സ്കോർ ചെയ്താൽ മതിട്ടോ...
നിനക്ക് വേണ്ടി അല്ലാതെ പിന്നെ ഞാൻ ആർക്കു വേണ്ടി പ്രാർത്ഥിക്കാനാടാ.
അതു കേട്ടു കൃഷ്ണ ചിരിച്ചു
പോട്ടെ എന്നാൽ..
കൃഷ്ണ തിരിഞ്ഞു നടന്നതും തുളസി കൈയിൽ കേറി പിടിച്ചു...
അവിടെ നിക്കു പോകല്ലേ..
എന്നിട്ട് രണ്ടു കവിളിലും പിടിച്ചു നെറ്റിക്കു ഉമ്മ നൽകി...
ഉമ്മ.........
💬 Comments
View all comments