Chapter Title : പ്രണയമന്താരം 13 [പ്രണയത്തിന്റെ രാജകുമാരൻ]
പ്രണയമന്താരം 13
Pranayamantharam Part 13 | Author : Pranayathinte Rajakumaran | Previous Part
കുറച്ചു നേരം രണ്ടു പേരും കെട്ടിപിടിച്ചു നിന്നു...
തുളസി അവനിൽ നിന്നു അകന്നു അവന്റെ കണ്ണിലേക്കു നോക്കി...
എന്താ എന്റെ ടീച്ചർ കുട്ടി നോക്കണേ. കട്ടിലിൽ ഇരുന്നു അവളെ അടുത്ത് ഇരുത്തി ആ മടിയിൽ കിടന്നു കൃഷ്ണ ചോദിച്ചു..
ഹേയ് ഒന്നുമില്ലട ഞാൻ ഇപ്പോൾ എന്തു ഹാപ്പി ആണ് എന്ന് അറിയുമോ...
ആണോ എന്റെ സുന്ദരികുട്ടി എന്നും ഹാപ്പിയായി ഇരിക്കണം അതാണ് എനിക്കും ഇഷ്ടം ആ മുഖത്തു ദുഖം ചേരില്ലന്നെ....
അതു കെട്ടു അവൾ അവനെ നോക്കി ഇരുന്നു ആ കണ്ണുകൾ ചെറിയതായി നിറഞ്ഞു.. അവന്റെ മുടിയിൽ വിരലുകൾ ഓടിച്ചു അവനെ തന്നെ നോക്കി ഇരുന്നു.
എന്ത് പറ്റി എന്റെ കുട്ടിക്ക്.. കണ്ണ് ഒക്കെ നിറഞ്ഞല്ലോ.....
ഹേയ് ഇതു സന്തോഷം കൊണ്ട് ആട..
എന്നാ കൊഴപ്പമില്ല...
ട നീ എന്നും ഇങ്ങനെ ആകുമോ..
എന്താ മനസിലായില്ല.
അല്ല എന്നോട് ഈ ഇഷ്ടം എന്നും ഇതുപോലെ കാണുമോ എന്ന്..
അതു എന്താ ടീച്ചർക്കു പെട്ടന് അങ്ങനെ തോന്നാൻ
അല്ലടാ ഈ പ്രേമിക്കുമ്പോൾ അടയും, ചക്കരയും ഒക്കെ ആകും അതു യാഥാർഥ്യം ആകുമ്പോൾ പിന്നെ നിനക്ക് എന്നേ മടുക്കുമോടാ..
ആ ചോദ്യം അവനെ വല്ലാതെ അലട്ടി അവൻ അവളുടെ മടിയിൽ നിന്നും ചാടി എണിറ്റു എന്നിട്ട് രുക്ഷമായി തുളസിയെ നോക്കി..
നോക്കി പേടിപ്പിക്കുക ഒന്നും വേണ്ട ഞാൻ പറഞ്ഞന്നെ ഉള്ളു....
എന്നെ അങ്ങനെ ആണോ വാവ കണ്ടത്... അതു പറയുമ്പോൾ അവന്റെ ശബ്ദം ഇടറി.. കണ്ണുകൾ നിറഞ്ഞു..... മുഖം വലിഞ്ഞു മുറുകി..
അയ്യോ.... എന്താടാ കണ്ണാ ഇതു. അവനെ മാറോടു അടിപ്പിച്ചു വരിഞ്ഞു മുറുക്ക് തുളസി...
അയ്യേ വല്ല്യ ഡോക്ടർ ആകാൻ പോകുകയാണ് ചെക്കൻ കരയുന്നത് കണ്ടോ.. മോശം.. മോശം...
അവളുടെ മാറിനിന്നും മുഖം ഉയർത്തി കൃഷ്ണ പറഞ്ഞു..
എന്റെ ജീവനാണ്.. വെറും ഒരു നേരം പോക്ക് അല്ല എനിക്ക് തുളസി അങ്ങനെ ഞാൻ കണ്ടിട്ടും ഇല്ല. എന്റെ വാവ എന്റെ കല്യാണി
💬 Comments
View all comments