Chapter Title : പ്രണയമന്താരം 13 [പ്രണയത്തിന്റെ രാജകുമാരൻ]
മുഖത്ത് രൂക്ഷമായി നോക്കി....
ആ നോട്ടം താങ്ങാൻ ആവാതെ അവൻ തല കുനിച്ചു... അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു...
കല്യാണി അവന്റെ താടിയിൽ പിടിച്ചു ഉയർത്തി...
അത്രയ്ക്ക് ഇഷ്ടം ആണോ തുളസിയെ..
ഹും..... അത്രെയും അവൻ പറഞ്ഞുള്ളു...
അമ്മേക്കാ ഇഷ്ട എന്റെ കുട്ടിക്ക് തുളസിയെ.....
അമ്മേ....... എന്നൊരു നീട്ടി വിളിയും ആ നെഞ്ചിലേക്ക് ഒരു വീഴ്ചയും ആയിരുന്നു... അവൻ എങ്ങൽ അടിച്ചു കരഞ്ഞു...
എന്റെ കല്യാണി ടീച്ചർ കഴിഞ്ഞേ എനിക്കു വറെ ആരും ഉള്ളു..... പക്ഷേ എനിക്ക് തുളസിയെ ഇഷ്ടം ആണ് അമ്മേ അതു ഒരു പാവം ആണ്..... അവൻ കരഞ്ഞു...
അയ്യേ. അമ്മേടെ കുട്ടി കരയുക ആണോ... അമ്മയ്ക്ക് അറിയില്ലേ എന്റെ കുട്ടിക്ക് എന്നേ ജീവൻ ആണ് എന്ന്.... പിന്നെ തുളസി അതൊരു പാവം ആട കണ്ണാ......
അവൻ അവന്റെ അമ്മയെ തലഉയർത്തി നോക്കി വല്ലാത്ത ഒരു ആരാധന തോന്നി അമ്മയോട്..... എന്തു വിഷമത്തിലും കൂടെ നിക്കുന്ന ദൈവത്തോടു..
അമ്മയ്ക്ക് എങ്ങനെ മനസിലായി ഇതു..... അവൻ ഒരു വളിച്ച ചിരി പാസ്സാക്കി അമ്മയോട് ചോദിച്ചു....
ഹഹഹ... കാരണം ഞാൻ നിന്റ അമ്മ ആയതു കൊണ്ട്....
ഹ... പറ കല്യാണി.....
അതൊക്കെ മനസിലായി ട.. ഞാനും ഒരു പെണ്ണല്ലേ.. പിന്നെ നിങ്ങടെ ഈ പ്രായം കഴിഞ്ഞു അല്ലെ ഞാനും വന്നെ......
കല്യാണി ആള് കൊള്ളാല്ലോ... അവൻ ഒരു ഉമ്മ നൽകി ആ കവിളിൽ...
അയ്യടാ ചെക്കന്റെ സന്തോഷം കണ്ടോ....
അമ്മ ഓക്കേ ആണോ....
ആ കുഴപ്പം ഇല്ല എന്റെ കണ്ണന് വേണ്ടി അല്ലെ....
അമ്മ എജ്ജ് ഒരു പ്രെശ്നം ഇല്ലേ..
അതൊക്കെ ഉണ്ട്.. എന്നാലും എന്റെ കണ്ണന്റെ സന്തോഷം അല്ലെ ഞങ്ങടെ സന്തോഷം... പിന്നെ അവളു പാവം ആണ് നിന്നെ പൊന്നുപോലെ നോക്കിക്കോളും...
ഹും.. അച്ഛനു അറിയുമോ..
ഇല്ല.. സമയം ആകുമ്പോൾ ഞാൻ പറഞ്ഞോളാം..
അമ്മാവന്മാർ സമ്മതിക്കുമോ..
ആ ചെറിയ തട്ടലും, മുട്ടലും ഒക്കെ പ്രതീക്ഷിക്കാം... കേശവൻ ചേട്ടൻ ഒക്കെ ആകും ആദ്യം ചേട്ടനോട് പറയാം.....
ഹും.....
പിന്നെ നീ ഇപ്പോളെ തുളസിയോട് ഞാൻ അറിഞ്ഞു എന്ന് പറയണ്ട.... ഞാൻ
💬 Comments
View all comments