Chapter Title : പ്രണയമന്താരം 3 [പ്രണയത്തിന്റെ രാജകുമാരൻ]
ഞാൻ പ്രസവിച്ചു എന്നേ ഉള്ളു അവൻ ആയിരുന്നു അവൾക്കു എല്ലാം മുല കുടിക്കുന്ന പ്രായം വരെ എന്റെ കൂടെ കിടന്നിട്ടുള്ളു ബാക്കി ഒക്കെ അവന്റെ കൂടെ ആയിരുന്നു.. അവളു പെട്ടന്ന് അങ്ങ് പോയപ്പോൾ എന്റെ മോന്റെ മനസ് ഒന്ന് ഇടറി. അത്രയ്ക്ക് ജീവൻ ആയിരുന്നു....
അതൊക്കെ കഴിഞ്ഞില്ലേ ടീച്ചറെ പിന്നെ എന്താണ്.... എന്നാലും കൃഷ്ണക്കു ഒരു കുഴപ്പവും ഇല്ലല്ലോ.
അവൻ ok ആണ് മോളെ.. അവന്റെ മുന്നിൽ കിടന്നു ആല്ലേ ലച്ചു പോയെ..
മോൾക്ക് അറിയുമോ അന്ന് എന്റെ കുട്ടിയെ അവസാനം ആയി ഞങ്ങളുടെ വീട്ടിൽ കൊണ്ടുവന്നു കിടത്തിയ ദിവസം.. വെള്ള പൊതപ്പിച്ചു കത്തി നിക്കുന്ന വിളക്കിനു മുൻപിൽ കിടത്തി എന്റെ കുട്ടിയെ. അപ്പോൾ എന്റെ മടിയിൽ കിടക്കുക ആയിരുന്നു കൃഷ്ണ. എന്റെ സകല നിയന്ത്രണവും പോയി ഞാൻ അലറി കരഞ്ഞു. കൃഷ്ണ ചാടി എണിറ്റു എന്റെ കുട്ടിയെ ഇമ വെട്ടാതെ അവളെ തന്നെ നോക്കി ഇരുന്നു കുറച്ചു നേരം....
കരയുക ഒന്നും അല്ല അവന്റെ മുഖത്തു എന്താണ് എന്ന് പോലും അറിയില്ല. പെട്ടന്ന് ചാടി എണിറ്റു അകത്തോട്ടു ഓടി പോയി.. തിരിച്ചു വന്നത് ലച്ചുനെ ഒരുക്കുന്ന പെട്ടിയും ആയി ആണ്. അവളുടെ അരികിൽ ഇരുന്നു മുഖം ഒക്കെ തുടച്ചു പൌഡർ ഇട്ടു, കണ്മഷി എടുത്തു കണ്ണും, പിരികവും എഴുതി കവിളിൽ കണ്മഷി കൊണ്ട് പൊട്ടു ഇട്ടു... എന്നിട്ടു നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തിട്ടു അവളെ ഉറക്കുന്ന പാട്ടു പാടാൻ തുടങ്ങി........
അപ്പോളെക്കും തുളസിയുടെ തോളിലേക്ക് ചാഞ്ഞു പൊട്ടി കരയാൻ തുടങ്ങി കല്യാണി ടീച്ചർ.. തുളസിയുടെ അവസ്ഥയും മറിച്ചു അല്ലായിരുന്നു അവളും കരഞ്ഞിരുന്നു....
അതുകൂടെ ആയപ്പോൾ ഞാൻ ആകെ തളർന്നു മോളെ... കൃഷ്ണയെ അവന്റെ അമ്മാവന്മാരും, ചിറ്റപ്പന്മാരും പൊക്കി എടുത്തു അകത്തെ മുറിയിൽ കൊണ്ടു പോയി അവിടെ നിന്നവർ എല്ലാം ചത്ത അവസ്ഥ ആയിരുന്നു.. അതിനു ശേഷം എന്റെ കുട്ടി ആരോടും അങ്ങനെ മിണ്ടാതെ ആയി.. അവനു എന്നോടും മാധവെട്ടനോടും എന്തെങ്കിലും മിണ്ടും അല്ലാതെ ലച്ചുവും അവനും കിടന്ന മുറി വിട്ടു ഇറങ്ങില്ല. പടുത്തം നിന്നു ആകെ വല്ലാത്ത
💬 Comments
View all comments