0%

Chapter Title : പ്രണയമന്താരം 3 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Kambikathakal Read All Parts 343

ഒരു അവസ്ഥാ.. 3 വർഷം അവൻ അങ്ങനെ ഇരുന്നു.. മാധവേട്ടൻ പുസ്‌തകങ്ങൾ മേടിച്ചു കൊടുക്കും പിന്നെ അതായി എന്റെ കുട്ടീടെ ലോകം. പക്ഷെ അപ്പോളേക്കും എന്റെ കുട്ടിക്കു ഭ്രാന്തൻ എന്ന പട്ടം നൽകിയിരുന്നു നാട്ടുകാരും, ബെന്തുക്കളും. അവനു ഒരു കുഴപ്പവും ഇല്ല മോളെ പാവം ആണ് എന്റെ കുട്ടി ആരും അവനോട് മിണ്ടില്ല ഞാനും, മാധവേട്ടനും ആണ് അവന്റെ ലോകം............

ടീച്ചർ വിഷമിക്കാതെ എല്ലാം ശെരിയാകും... ഇത്രയും നേരം കൃഷ്ണ എന്റെ കൂടെ ഉണ്ടായിരുന്നു... എനിക്കു അങ്ങനെ ഒരു ഫീൽ ഉണ്ടായില്ല. എന്റെ മുഖത്തു അല്ലാതെ വേറെ എങ്ങും നോക്കിട്ടില്ല... എനിക്കു കോഫി ഉണ്ടാക്കി തന്നു, മുറിവിൽ മരുന്ന് വെച്ച് തന്നു... ഇതൊക്കെ നോർമൽ ആയ ഒരാൾക്കെ പറ്റു... എല്ലാം ശെരി ആകും ടീച്ചർ നോക്കിക്കൊ...

അതൊക്കെ പോട്ടെ ok അല്ലെ മോള്.. അമ്മ എന്തിയെ...

ആ അമ്മ ഇതൊന്നും അറിഞ്ഞട്ടില്ല മയക്കം ആണ് മരുന്ന് കഴിച്ചാൽ അങ്ങനെ ആണ്..

ആതിര അറിഞ്ഞോ ടീച്ചറെ..

ആ ഞാൻ പറഞ്ഞിരുന്നു വരാൻ പാവിച്ചതു ആണ് ഞാൻ ആണ് പറഞ്ഞെ വേണ്ട എന്ന്... ഫൈനൽ എക്സാം ആയിവരുന്നില്ലേ.. വൈകുന്നേരം വരും.....

എന്നാൽ മോള് റസ്റ്റ്‌ എടുക്കു ഞാൻ ചോറ് എടുത്തു കൊണ്ട് വരാട്ടോ...

അയ്യോ വേണ്ട ടീച്ചറെ.. അമ്മയെ ഒന്ന് വിളിച്ചാൽ മതി ഞാൻ ഒക്കെ ആണ്...

എന്ന ശെരി അങ്ങനെ ആട്ടെ... ഞാൻ വൈകുന്നേരം വരാട്ടോ....

ആ ശെരി ടീച്ചറെ....

വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു തുളസി. ഒരാൾക്ക് ഇങ്ങനെ ഒക്കെ സ്നേഹിക്കാൻ പറ്റുമോ... അവളുടെ മനസ്സിൽ ഒരു സ്ഥാനം പിടിച്ചിരുന്നു കൃഷ്ണ...

???

ഇങ്ങനെ ഉണ്ട് കല്യാണി അമ്മേ ആ ടീച്ചർക്കു ഇപ്പോൾ ഒക്കെ അല്ലെ..

ആട മോനു ok ആണ്...  എന്റെ കുട്ടി ഉള്ളോണ്ട് ദൈവം കാത്തു...

ഓ അത് പോട്ടെ... അമ്മ ഇനി സ്കൂളിൽ പൊന്നോ

ഇല്ലടാ ചെക്ക... നിനക്ക് ചോറ് എടുക്കട്ടെ...

ആ തായോ നല്ല വിശപ്പ് ഉണ്ട്...

വാ എന്നാ..... ടാ തുളസി ഇങ്ങനെ ഉണ്ട്..

എന്താണ് കല്യാണി ഒരു വല്ലാത്ത ചോദ്യം...

💬 Comments

View all comments