0%

Chapter Title : പ്രണയമന്താരം 4 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Kambikathakal Read All Parts 238

ഒരുപാട് സഹായിച്ച, ഇന്ന് ഞാൻ ജീവനോടെ ഇരിക്കാൻ കാരണം ആയ എനിക്കു മറക്കാൻ പറ്റാത്ത ആൾ ആണ്...

അത്ര സ്പെഷ്യൽ ആണോ...

അതെ..

ആണ് ആണോ അതോ.... സ്പെഷ്യൽ എന്ന് ഒക്കെ പറയുമ്പോൾ

തുളസി അവനെ ഒന്ന് നോക്കി... എന്നിട്ട് ചിരിച്ചു.. എന്താണ് മോനെ അങ്ങനെ ഒരു ചോദ്യം..

ഹേയ്. ചുമ്മാതെ ചോദിച്ചതാ..

അതൊക്കെ ആളെ കാണുമ്പോൾ അറിഞ്ഞാൽ മതി.... ഹും.. അപ്പോൾ നാളെ നമ്മൾ പോകുന്നു എന്തു പറയുന്നു..

ആ ok.. ok....

എന്താണ് ആ ok ക്കു ഒരു പവർ ഇല്ലല്ലോ..

ആരാന്നു ഒന്ന് പറഞ്ഞൂടെ...

അവൾക്കു ചിരി വന്നു....

നാളെ കാണാല്ലോ ചെക്കാ പിന്നെ എന്താണ്.... നീ കിടന്നോ... ഗുഡ് നൈറ്റ്‌..

അവൾ മുറി വിട്ടു ഇറങ്ങി.

കൃഷ്ണക്കു ഒരു വല്ലായിമ പോലെ.. ആരെ കാണാൻ ആകും ടീച്ചർ പോകുന്നത്.. സ്പെഷ്യൽ എന്ന് പറയുമ്പോൾ ബോയ് ഫ്രണ്ട് വല്ലതും..... അല്ല ഞാൻ എന്തിനാ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നേ ടീച്ചർ ആരെ കണ്ടാലും എനിക്കു എന്താണ്.. എന്തായാലും നാളെ പോകാം എന്ന് ഓർത്തു അവൻ ഉറങ്ങി..

♥️♥️♥️

രാവിലെ തുളസി തട്ടി വിളിച്ചപ്പോൾ ആണ് കൃഷ്ണ ഉണർന്നതു

കണ്ണു മിഴിച്ചു നോക്കിയപ്പോൾ തുളസി മുന്നിൽ..

ഇളം പച്ച ചുരിദാർ ആണ് വേഷം.. മുഖത്തു നല്ല തെളിച്ചം ഉണ്ട് വല്ല്യ ഒരുക്കം ഒന്നും ഇല്ല എങ്കിലും സുന്ദരി ആണ്. ആരും നോക്കി നിന്ന് പോകും അവളെ ഒരു കുഞ്ഞു മാലാഖയെ പോലെ സുന്ദരി...

തന്നെ തന്നെ നോക്കി നിക്കുന്ന കൃഷ്ണയെ കണ്ടു തുളസിക്കു നാണം വന്നു...

ടാ പോകണ്ടേ നീ എണിറ്റെ ചെക്കാ...

തുളസിയുടെ ശബ്ദം ആണ് കൃഷ്ണയെ ആ നോട്ടത്തിൽ നിന്ന് ശ്രെദ്ധതിരിപ്പിച്ചതു..

സുന്ദരി ആയിട്ടുണ്ടല്ലോ....

അവൾ ഒന്ന് ചിരിച്ചു.... ആ കവിളുകൾ തുടുത്തു.. കണ്ണുകൾ വിരിഞ്ഞു.. ചുണ്ട് കടിച്ചു അവൾ.. പെട്ടന്ന് അവൾ കൃഷ്ണയിൽ നിന്നുള്ള ശ്രദ്ധമാറ്റി

ഡാ എണിക്കു നീ ആദ്യം. ബാ സമയം പോകുന്നു.. നീ റെഡി ആയി വാ ഞാൻ കാപ്പി എടുത്തു വെക്കാം. കഴിച്ചിട്ടു പോകാം നമുക്ക്. ഇപ്പോൾ

💬 Comments

View all comments