0%

Chapter Title : പ്രണയമന്താരം 8 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Kambikathakal Read All Parts 139

അയ്യേ എന്ന് പറഞ്ഞു കൃഷ്ണ..... സോറി സോറി അവൻ കതകു അടച്ചു......

ആ ഞെട്ടലിൽ നിന്നും ഉണർന്ന തുളസി ഒന്ന് കണ്ണ് മിഴിച്ചു... ശേ അവൻ ഏല്ലാം കണ്ടല്ലോ ദേവി ഇനി ഇങ്ങനെ അവനെ ഫേസ് ചെയ്യും...

റൂമിൽ നിന്നു വെളിയിൽ വന്ന കൃഷ്ണ ഒരു അന്താളിപിൽ ആയിരുന്നു . തുളസിയുടെ അമ്മ എന്തക്കയോ ചോദിച്ചു അവൻ അതൊന്നും കേട്ടില്ല.. അവൻ അവന്റ വീട്ടിലേക്ക് പോയി...... ടീച്ചർ എന്തു വിചാരിക്കും എന്ന ഒരു പേടിയും അവനെ അലട്ടിയിരുന്നു......

ഡ്രസ്സ്‌ മാറി വെളിയിൽ വന്ന തുളസി അവിടെ ഒക്കെ കൃഷ്ണയെ തിരക്കി.. അവളുടെ അമ്മ ആ സമയം അങ്ങോട്ട് വന്നു....

എന്തു പറ്റി മോളെ.. കൃഷ്ണ ഓടി പോണ കണ്ടു ഞാൻ ചോദിച്ചപ്പോൾ ഒന്നും മിണ്ടിയില്ല.. ആകെ വിഷമിച്ചു ആണ് പോയത്.... എന്തു പറ്റി വഴക്കു ആയോ നിങ്ങൾ തമ്മിൽ... എന്തിനടി ആ കുട്ടിയെ വിഷമിപ്പിച്ചതു കഷ്ടായി..

ഹേയ്... വഴക്കു ഒന്നും ഇല്ല അമ്മ... ഞാൻ ഡ്രസ്സ്‌ മാറുക ആയിരുന്നു.. എന്തെകിലും ആവിശ്യം കാണും അതാണ് അവൻ പോയത്....

ആ നീ ഒന്ന് വിളിച്ചേ ആ കുട്ടിയെ...

ഹും..

ഫോൺ എടുത്തു നോക്കിയപ്പോൾ കൃഷ്ണയുടെ വാട്സ്ആപ്പ് മെസേജ് കണ്ടു......

സോറി.. സോറി... സോറി.. സോറി...

അറിയാതെ കതകു തുറന്നതു ആണ്...

ആ മെസ്സേജു കണ്ടു ഒരു വയ്യായിക തോന്നി അവൾക്കു..... ഫോൺ വിളിക്കാതെ അമ്മയോട് പറഞ്ഞു കൃഷ്ണയുടെ വീട്ടിലേക്ക് പോയി..

ടീച്ചറെ.... കല്യാണി ടീച്ചറെ....

ആ വരുന്നു.... അകത്തു നിന്നു സൗണ്ട് വന്നു...

ആ ആരിത് മോളോ.....

ആ... കൃഷ്ണ എന്തിയെ... വീട്ടിൽ വന്നു എന്ന് പറഞ്ഞു കണ്ടില്ല....

ആ റൂമിൽ ഉണ്ട്... ഞാനും ശ്രെദ്ധിച്ചു അവന്റ മുഖം അത്ര തെളിച്ചം ഇല്ല...

ഞാൻ ഒന്ന് കണ്ടോട്ടെ കൃഷ്ണയെ..

അതിനു എന്താ മോളെ... അനുവാദം ഒക്കെ ചോദിക്കണേ... പോയി കാണു അവൻ മുകളിൽ ഉണ്ട്....

കല്യാണി ടീച്ചറെ കണ്ടു തുളസി, കൃഷ്ണയുടെ റൂമിലേക്ക് പോയി.. വാതിൽ ചാരി ഇട്ടേക്കുക ആണ്. അതു തുറന്നപ്പോൾ ആള് ബെഡിൽ കിടക്കുക ആണ്........

ടാ...

💬 Comments

View all comments