0%

Chapter Title : പ്രണയമന്താരം 10 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Pranayathinte Rajakumaran Read All Parts 618

നീ വന്നെ...

കൃഷ്ണയുടെ വീട്ടിൽ ചെന്നു കേറി എല്ലാരോടും സംസാരിക്കുന്ന കുട്ടത്തിലും തുളസിയുടെ ശ്രെദ്ധ മൊത്തം അവനെ തിരയുന്നതിൽ ആയിരുന്നു..

മോള് എന്താ വന്നപ്പോൾ തൊട്ടു ഒരു വല്ലായ്മ പോലെ.. ആരായ നോക്കുന്നെ.. കല്യാണി ടീച്ചർ തുളസിയോട് ചോദിച്ചു..

ഹേയ്..  എന്താ..

ആളു ഇവിടെ ഒന്നും അല്ലല്ലോ.....

ആ ഒരു തലവേദന പോലെ... കൃഷ്ണ എന്തിയെ ടീച്ചറെ.....

ആ ചോദ്യം എല്ലാരിലും ഒരു ചിരി പടർത്തി..  ആതിര വരെ ഒന്ന് ചിരിച്ചു...

ആ മനസിലായി.  ആള് നിങ്ങളെ വിളിച്ചുകൊണ്ട് വരാൻ പോയതിനു ശേഷം ആ മന്താര ചോട്ടിൽ ഇരിക്കാൻ തുടങ്ങിയത് ആണ്.. രാവിലെ തൊട്ടു സന്തോഷത്തിൽ ആയിരുന്നു അവിടുന്ന് വന്നതിനു ശേഷം മൂട്ഓഫ് ആണ്.. കാര്യം തെരക്കിയപ്പോൾ അവനും തലവേദന ആണ് എന്നാ പറഞ്ഞത്... അതു പറഞ്ഞു കല്യാണി ടീച്ചർ ഒന്ന് ചിരിച്ചു

അതു കേട്ട് തുളസി ഒരു മങ്ങിയ ചിരി ചിരിച്ചു..

ആ ഞാൻ ഒന്ന് നോക്കട്ടെ... അതു പറഞ്ഞു തുളസി മന്താര ചോട്ടിലേക്ക് പോയി..

തുളസി പോകുന്നത് ഒരു ചിരിയോടെ നോക്കി നിന്നു എല്ലാരും..

മന്താര ചോട്ടിൽ തടിയിൽ തീർത്ത ബെഞ്ചിൽ ഇരിക്കുക ആയിരുന്നു കൃഷ്ണ....

തുളസി അവന്റെ അടുത്ത് വന്നു ഇരിന്നു...

ടാ എന്തു പറ്റി.... ആകെ ഒരു വല്ലായ്മ ഒരു തെളിച്ചം ഇല്ലല്ലോ...

ഓ ഞാൻ ഇങ്ങനെ ഇരുന്ന എന്താ അതിൽ ആർക്കും പ്രശ്നം ഒന്നും ഇല്ലല്ലോ...

ഓഹോ.... അങ്ങനെ ആണോ.... അതു അറിഞ്ഞില്ലല്ലോ

ഇപ്പോൾ അറിഞ്ഞില്ലേ...

ആ ആകെ ചൂടിൽ ആണല്ലോ....

അടുത്ത് ഇരുന്നപ്പോൾ അറിഞ്ഞില്ലേ...

എന്ത്....

ചൂട്.....

ഓ

💬 Comments

View all comments