Chapter Title : പ്രണയമന്താരം 14 [പ്രണയത്തിന്റെ രാജകുമാരൻ]
നെറ്റിയിൽ ഉമ്മ നൽകി കെട്ടിപിടിച്ചു കരഞ്ഞു കല്യാണിയും..
കുറച്ചു നേരം അങ്ങനെ നിന്ന് അവളെ അടർത്തി മാറ്റി ആ മുഖത്തു നോക്കി നിന്നു കല്യാണി..
സുന്ദരിയാണ് എന്റെ കുട്ടി, കണ്ണന്റെ ഭാഗ്യം ആണ് മോള്.... അവനെ ഒരു പുനർജ്ജന്മം നൽകി ഞങ്ങൾക്കു തിരിച്ചു തന്ന മോളെ അല്ലാതെ ആരെ ഞാൻ അവനെ ഏൽപ്പിക്കും.... പിന്നെ പ്രായം കുടി വന്നാൽ 4 വയസു വെത്യാസം അതു ഒന്നും ഒരു കുഴപ്പം അല്ല....... പിന്നെ രണ്ടാം കെട്ടു മോൾടെ കാര്യം ഒക്കെ ആതിര പറഞ്ഞു എനിക്ക് അറിയാം...ബെന്ധുക്കൾ കുറ്റം പറയുമായിരിക്കും... അതു എനിക്കും മാധവേട്ടെനും വിഷയം അല്ല, ഈ പറയുന്ന ആരും ഉണ്ടായില്ല എന്റെ കണ്ണന് ഒരു വിഷമം വന്നപ്പോൾ....
ടീച്ചറെ.... ഞാൻ........
ഒന്നുടെ ആലോചിച്ചിട്ടു പോരെ....... ചങ്കു പറിഞ്ഞു ആണേലും തുളസി പറഞ്ഞു ഒപ്പിച്ചു
എന്താ നീ വിളിച്ചേ... ടീച്ചറെന്നോ....
അല്ല... അതു..... തുളസി ഒന്ന് പരുങ്ങി..
അമ്മ എന്ന് വിളിച്ചോണം ഇനി മുതൽ....
അതു കേട്ട് തുളസിയുടെ കണ്ണു വിടർന്നു, ആ കുവള മിഴികൾ നിറഞ്ഞു ഒഴുകി സന്തോഷം കൊണ്ട്..
എന്റെ മോള് ഒന്ന് വിളിച്ചേ ഒന്ന് കേൾക്കട്ടെ..
അമ്മേ...............
കല്യാണി.. തുളസിയെ മാറോടു അണച്ചു ആ മുടിയിൽ തലോടി....
അവൻ ഒരു പാവം ആണ്, മോള് കണ്ണനെ പൊന്നു പോലെ നോക്കും എന്ന് എനിക്ക് അറിയാം എന്നാലും അവനെ കൈവിട്ടു കളയല്ലേ എന്റെ കുട്ടിയെ....
അവൾ കല്യാണിയിൽ നിന്നും മാറി കല്യാണി അമ്മയുടെ നെറ്റിയിൽ ഒരു ഉമ്മ നൽകി.. അതിൽ ഉണ്ടായിരുന്നു കല്യാണിക്കു ഉള്ള മറുപടി....
💬 Comments
View all comments