0%

Chapter Title : പ്രണയമന്താരം 17 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Pranayathinte Rajakumaran Read All Parts 548

ശെരി അമ്മാ.....

യാത്ര ഒക്കെ കഴിഞ്ഞു തിരിച്ചു വന്നു റൂമിൽ ജനരുകിൽ മന്താര ചെടികളെ നോക്കി നിൽക്കുന്ന തുളസിയെ ആണ് കൃഷ്ണ വന്നപ്പോൾ കണ്ടത്. താൻ വന്നത് ഒന്ന് ആളു അറിഞ്ഞട്ടില്ല. ആകെ ചിന്തയിൽ ആണ് തുളസി.

അവൻ അവളെ ഒന്ന് ശ്രെദ്ധിചു. ആകെ ഒരു സന്തോഷം ഇല്ലായിമ, മുടി അലസമായി കാറ്റിൽ അലയുന്നു,ബ്ലൂ ആഫു കൈ ലേർടി ടീഷർട്ടും, വൈറ്റിൽ ബ്ലൂ ഡോട്ട് സ്കെർട്ടും ആണ് വേഷം.

കൃഷ്ണ അവളെ പുറകിലുടെ കെട്ടിപിടിച്ചു..അവളെ കൂടുതൽ തന്നിലെക്കു അടിപ്പിച്ചു മുഖം അവളുടെ ഷോൾഡറിൽ താങ്ങി നിന്നു...

എന്തു പറ്റി എന്റെ വാവയക്കു.. ആകെ മൂഖ ശോകം ആണല്ലോ മോളുസേ...

അവൾ മുഖം തിരിച്ചു ഒന്ന് ചിരിച്ചു എന്ന് വരുത്തി.

എന്താടോ ചേച്ചിപെണ്ണെ എന്തിനാ ഇങ്ങനെ മുഖം വാടി നിക്കുന്നെ...

ഹേയ്.. ഒന്നുല്ലട..

പിന്നെ... എന്താ...

അടുത്ത ആഴ്ച കുടുംബ ക്ഷേത്രത്തിൽ പൂജയാണ് എന്ന് അമ്മ പറഞ്ഞു...

അതിനു എന്താ മുഖം വാടാൻ.

അവൾ ഒന്ന് തിരിഞ്ഞു നോക്കി.. എന്നിട്ട് വിദുരതയിൽ മുഖം നട്ടു നിന്നു......

കണ്ണാ ഞാൻ ആതിരയുടെ വീട്ടിൽ നിന്നോട്ടെ....

കൃഷ്ണ ഒന്ന് ഞെട്ടി.... എന്നിട്ടും അവൻ അവളിൽ നിന്നും അകന്നില്ല.. അവൻ അവളെ ഒന്നുടെ ശക്തിയിൽ കെട്ടിപിടിച്ചു. എന്നേ അകന്ന് പോകല്ലേ എന്നാ പോലെ....

കുറച്ചു നേരം മൗനമായി നിന്നു രണ്ടാളും

അതു മനസിലാക്കി തുളസി അവനെ ഒന്ന് നോക്കി.. അവന്റെ കണ്ണുകൾ കലങ്ങി നീർതുള്ളികൾ ഒലിച്ചിറങ്ങി.

അയ്യോ എന്റെ കുഞ്ഞു കരയുകയാ.. അവനെ നോക്കി ആ അവസ്ഥയിൽ അവളുടെ കണ്ണും നിറഞ്ഞു

ഇടി

💬 Comments

View all comments