Chapter Title : പ്രണയമന്താരം 17 [പ്രണയത്തിന്റെ രാജകുമാരൻ]
ചേച്ചി നീ എന്നിൽ നിന്നും അകലുവാണോ.. എന്നേ വിട്ട് പോകുകയാണോ.
തിരിഞ്ഞു നിന്ന തുളസിയെ വട്ടം ചുറ്റി പിടിച്ചു കരഞ്ഞു അവൻ.
നീ.. നീ..... ഇല്ലാതെ പറ്റില്ല കേട്ടോ... എന്റെ ചേച്ചി പെണ്ണ് അല്ലെടീ നീ.. എന്റെ ഓരോ ശ്വാസവും നീയാണ്... എനിക്ക് അറിയില്ല നീ എന്റെ എന്തക്കയോയാണ് തുളസി.
അയ്യേ കണ്ണാ മോനെ കരയല്ലേ... അയ്യേ.. അങ്ങനെ ഒന്നും പറയല്ലേടാ ഞാൻ ഇല്ലാണ്ട് ആയിപോകും. എല്ലാം തീർന്നു എന്ന് പറഞ്ഞു പകച്ചു നിന്ന എനിക്ക് ഒരു ലൈഫ് തന്നത് തന്നെ നീ അല്ലെ ആ നിന്നെ എനിക്ക് നഷ്ടപ്പെത്താൻ പറ്റുമോ. നീയും എന്റെ എന്തൊക്കെയോ ആട കണ്ണാ.
ഇങ്ങോട്ട് നോക്കിയെ.. ടാ നോക്കു കണ്ണാ....
അവളെ വിട്ടുമാറി നോക്കി അവൻ.
ഞാൻ അങ്ങനെ ഉദേശിച്ചു പറഞ്ഞത് അല്ലടാ. എല്ലാരും വരുമ്പോൾ ഞാൻ ഒരു ചോദ്യചി.......
പറയാൻ മുഴുവിക്കാതെ അവളുടെ വാ പൊത്തി അവൻ.
എനിക്കും ഒന്നും കേൾക്കണ്ട തുളസി ഈ കൃഷ്ണയ്ക്ക് ആര് ആണ് എന്ന് എന്റെ അച്ഛനും, അമ്മയ്ക്കും അറിയാം. പിന്നെ ആരെയും ബോധിപ്പിക്കെണ്ട കാര്യം എനിക്ക് ഇല്ല....
ഞാൻ നിന്നെ കെട്ടട്ടെ എന്ന് ഇത്രതവണ പറഞ്ഞു.. അപ്പോൾ ആരാ പറഞ്ഞെ പടുത്തം കഴിഞ്ഞു മതി എന്ന്... അതും പറഞ്ഞു അവൻ മാറി നിന്നു.
അയ്യോ.... പെണങ്ങിയോ എന്റെ കണ്ണൻ... അവനെ തിരിചു നിർത്തി അവൾ ചോദിച്ചു...
അവളിൽ നിന്നും നോട്ടം മാറ്റി അവൻ...
എന്റെ കണ്ണന്റെ പിണക്കം മാറ്റാൻ ചേച്ചി എന്താ ചെയ്യണ്ടേ..
അതു കേട്ടപ്പോൾ അവൻ ഒന്ന് ചിരിച്ചു.. പക്ഷേ ആ
💬 Comments
View all comments