Chapter Title : പ്രണയമന്താരം 18 [പ്രണയത്തിന്റെ രാജകുമാരൻ]
ബാ.. ബാ..
ഒത്തിരി ആള് കാണുമോ അമ്മാ.
ആടാ. കുടുംബക്കാർ എല്ലാരും കാണും. ഇന്ന് മാത്രം നമ്മൾ നോക്കിയാൽ മതി.. ബാക്കി മൂന്നു ദിവസം പാചകക്കാർ കാണും..
അപ്പോൾ വല്ല്യ പരുപാടിയാണ് അല്ലെ..
പിന്നെ. എല്ലാരും കാണും മൂന്നു ദിവസം എല്ലാരും എല്ലാ തിരക്കുകളും മാറ്റി വെച്ചു കുടുംബത്ത് കാണും. ബാ നമുക്ക് ഇപ്പോൾ ഇന്നത്തെ കാര്യം നോക്കാം.
രണ്ടു വണ്ടി വന്നു വെളിയിൽ നിന്നപ്പോളെ എല്ലാരും വാതുക്കൽ ഉണ്ടായിരുന്നു.
ഡോർ തുറന്നു അപ്പച്ചി എന്ന് വിളിച്ചു കെട്ടിപിടിച്ചു കല്യാണിഅമ്മയെ ഒരു സുന്ദരി കുട്ടി...
മോളുട്ടി.. അപ്പച്ചിടെ അച്ചുകുട്ടാ...
ബാക്കി എല്ലാരും വണ്ടിയിൽ നിന്നും ഇറങ്ങി അവരുടെ അടുത്ത് എത്തിയിരുന്നു.
ബാ അകത്തേക്ക് വാ എല്ലാരും..
കൃഷ്ണയുടെ വല്യച്ഛന്റെ കുടുംബവും, അപ്പച്ചിയുടെ കുടുംബവും ആണ് വന്നത്.
വല്ല്യച്ചനു രണ്ടു ആണ് മക്കൾ ആണ്.
അപ്പച്ചിക്കു ഒരു മകൾ.. അതാണ് നമ്മൾ ഇപ്പോൾ കണ്ട അച്ചു... അശ്വതി........ മെഡിസിനു പഠിക്കുന്നു... ലാസ്റ്റ് ഇയർ.....
ടാ.. തെമ്മാടി...
കണ്ണാ... അവൾ ഓടിവന്നു കൃഷ്ണയെ കെട്ടിപിടിച്ചു.
അതു കണ്ടു തുളസി ഒന്ന് ഞെട്ടി. ആ ഞെട്ടൽ നല്ല വൃത്തിയായി കൃഷ്ണയും കണ്ടു.
ടാ എന്തുണ്ട് വിശേഷം...... ചെക്കൻ അങ്ങ് ചുള്ളൻ ആയല്ലോ.....
ആ ഇങ്ങനെ പൊന്നാടോ. നീ ഒക്കെ അല്ലെ...
ആട... സുകായിരിക്കുന്നു.
ചേട്ടാ യാത്ര ഒക്കെ ഇങ്ങനെ ഉണ്ടായിരുന്നു..
ആ കുഴപ്പം ഇല്ലായിരുന്നു.
ഓരോ സുഖവിവരങ്ങൾ തിരക്കി കഴിഞ്ഞു ആണ് കൃഷ്ണയുടെ അപ്പച്ചി തുളസിയെ ശ്രെദ്ധിക്കുന്നതു.
ഇതാരാ.... തുളസിയെ നോക്കി ചോദിച്ചു.. കല്യാണിയെ നോക്കി. കല്യാണി തലയാട്ടി ഉത്തരം നൽകി.
💬 Comments
View all comments