Chapter Title : പ്രണയമന്താരം 18 [പ്രണയത്തിന്റെ രാജകുമാരൻ]
പ്രഭ അപ്പച്ചി യുടെ കണ്ണു നിറഞ്ഞു.... തുളസിയുടെ അടുത്ത് ചെന്ന് നിന്നു അവളെ ആരാധനയോടെ നോക്കി.
തുളസി വല്ലാതെയായി കല്യാണി അമ്മയെ നോക്കി. അവിടെ ചിരിയാണ്.
എന്റെ മോളെ... തുളസിയെ കെട്ടിപിടിച്ചു നെറ്റിയിൽ ഉമ്മ നൽകി. എന്റെ കണ്ണനെ തിരിച്ചു തന്ന നിന്നോട് ഇങ്ങനെയാ കുട്ടി നന്ദി പറയണ്ടേ... അവരുടെ തൊണ്ട ഇടറി..
അച്ചുവും ഒരു ആരാധനയോടെ കൃഷ്ണയെ നോക്കി...
അവനും ഇതാ ആളു എന്ന പോലെ തലയാട്ടി കാണിച്ചു...
അയ്യോ ആന്റി അങ്ങനെ ഒന്നും പറയല്ലേ.. ഞാൻ എന്തു ചെയ്തുന്നാ എല്ലാം കല്യാണി അമ്മയുടെയും, മാധവൻ അച്ഛന്റെയും പ്രാർത്ഥന അല്ലാതെ ഞാൻ എന്തു ചെയ്യാനാ.
ആ മറുപടി കെട്ടു പ്രഭ അപ്പച്ചി ചിരിച്ചു.....
എന്റെ കുട്ടി എന്നേ ഇനി ആന്റി എന്ന് വിളിക്കാണ്ടാട്ടോ.... അപ്പച്ചിന്നു വിളിച്ചാൽ മതി.
തുളസിയുടെ കണ്ണു നിറഞ്ഞു. ആരും ഇല്ലാത്ത അനാഥക്കു ആരൊക്കയോ ആയതു പോലെ.
അച്ചുവും അടുത്ത് വന്നു.
എന്റെ കണ്ണനെ തിരിച്ചു തന്ന ഇയാളോട് എന്താ ഇപ്പോൾ പറയുക.
ആ മതി... മതി.... എന്റെ മോളെ എല്ലാരും കുടെ കണ്ണു വെച്ചത്.... എല്ലാരുടെയും മൈൻഡ് ഒന്ന് ഒക്കെ ആകാൻ പറഞ്ഞു.
ആയ ആരുടെ മോളു... അച്ചു ആണ് മറുപടി നൽകിയത്..
എന്റെ പൊന്നു മൊളാ നീ പോടീ.... അവളെ തന്നോട് അടിപ്പിച്ചു കല്യാണി അമ്മ പറഞ്ഞു...
ആ അതൊക്കെ പോട്ടെ എല്ലാർക്കും യാത്രാ ക്ഷീണം കാണും പോയി ഒന്ന് ഫ്രെഷായി വാ.... മാധവൻ എല്ലാരോടുമായി പറഞ്ഞു.
എന്ന അങ്ങനെ ആകട്ടെ...... കേശവൻ വല്യച്ഛൻ കൃഷ്ണയുടെ തോളിൽ തട്ടി പറഞ്ഞു.
💬 Comments
View all comments