Chapter Title : പ്രണയമന്താരം 19 [പ്രണയത്തിന്റെ രാജകുമാരൻ]
പോയെടി പെണ്ണെ ഇതേ എന്റെ പെണ്ണാ ഞാൻ തോന്നുന്നടത്ത് നിന്നു റോമാൻസ്സ് കളിക്കും.. തുളസിയുടെ തോളിൽ കയ്യിട്ടു തന്നോട് ചേർത്ത് നിർത്തി കൃഷ്ണ
തുളസിയുടെ കണ്ണുകൾ തിളങ്ങി അത്രയും നേരം വിഷമങ്ങൾ മറന്നു.. പക്ഷെ അച്ചുന്റെ നോട്ടം കണ്ടപ്പോൾ അവൾ അവനിൽ നിന്നു ഒഴിഞ്ഞു മാറി കൃഷ്ണയെ കണ്ണുരുട്ടി കാട്ടി...
ഓ എന്തൊക്കെ കാണണം... അച്ചു ഒരു ദീർക്ക ശ്വാസം വിട്ടു...
ഞാൻ നിനക്ക് എന്റെ തുളസികുട്ടിക്കും പൂവാങ്ങാൻ പോയതാടോ. അതു കൊടുത്തപ്പോൾ ആണ് നീ ഇങ്ങോട്ട് വന്നതു..
കൃഷ്ണ.......... അമ്പലമുറ്റത്ത് നിന്നു മാധവൻ വിളിച്ചു..
നിങ്ങൾ സംസാരിച്ചു നിക്ക് ഞാൻ ഇപ്പോൾ വരാം..
അവൻ പോകുന്നത് നോക്കി നിന്നു രണ്ടാളും.
ബാ എന്റെ സുന്ദരി ടീച്ചറെ നമുക്ക് മുകളിൽ പോകാം എനിക്ക് കുറച്ചു കാര്യങ്ങൾ അറിയാൻ ഉണ്ട്...
തുളസി ചിരിച്ചു.. അവർ മുകളിലേക്ക് പോയി...
അവനെ ഞാൻ ഇങ്ങനെ ഇത്രയും ഹാപ്പിയായി കണ്ടിട്ട് വർഷങ്ങൾ ആയി... അതു പറയുമ്പോൾ അച്ചുന്റെ കണ്ണുകൾ നിറഞ്ഞു.
ഞങ്ങളുടെ ലച്ചു പോയത് അവനെ വല്ലാണ്ട് തളത്തികളഞ്ഞു... അവനു ജീവനായിരുന്ന് അവൾ.
അതൊക്കെ കഴിഞ്ഞില്ലേ അച്ചു....
അവനെ ഇങ്ങനെ കാണുമ്പോൾ എന്റെ ചേച്ചിപെണ്ണിനോട് എനിക്ക് ഇഷ്ടം ഇങ്ങനെ കുടി വരുകയാണ് ... എന്റെ കണ്ണനെ ഞങ്ങൾക്കു തിരിച്ചു തന്നല്ലോ....
തുളസി ചിരിച്ചു...
ഇനി പറ നിങ്ങളുടെ റോമാൻസ്സ് ഇങ്ങനെ ആണ് ഇത്ര സുന്ദരമായതു. എന്നോട് ഒന്ന് പറയുമോ ഫുൾ ഡീറ്റെയിൽ ആയി..
തുളസിയുടെ കവിള് ചുവന്നു... നാണത്താൽ അവൾ തല കുനിച്ചു
നിങ്ങളെ കാണുമ്പോൾ അസൂയ തോന്നുവാ... ഇങ്ങനെയും പ്രണയിക്കാം അല്ലെ..
💬 Comments
View all comments