0%

Chapter Title : പ്രണയമന്താരം 19 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Pranayathinte Rajakumaran Read All Parts 558

ഇന്നത്തെ കാലത്തു റോമാൻസ്സ് ഒന്നും ഇല്ല 100% പ്രേമവും ഉടായിപ്പ് ആണ്.

അങ്ങനെ ഒന്നും ഇല്ലടാ.. ആദ്യം ഞാൻ കരുതി അവന്റെ സ്നേഹം ഒരു ആരാധനയാണ് എന്ന്, കാരണം ഒന്നും ഇല്ലാത്തവന് തുണയായ സഹതാപം കൊണ്ടു ആണ് എന്ന്. പിന്നെ അവന്റ എന്നോട് ഉള്ള സംസാരം, കെയറിങ്, എന്നേ കാണുമ്പോൾ അവന്റെ കണ്ണിൽ ഉള്ള തെളിച്ചം..... അപ്പോൾ എനിക്ക് മനസിലായി അവൻ സീരിയസ് ആണ് എന്ന്.

എന്നിട്ട്..... പറ... പറ... പിന്നെ എന്തായി..........

പിന്നെ എന്താവാൻ... ഞാൻ അവനെ ആവോയിഡ് ചെയ്യാൻ തുടങ്ങി. എനിക്ക് പേടിയായി തുടങ്ങി. പ്രായത്തിനു മൂത്തതു പിന്നെ....... തുളസി അച്ചുനെ നോക്കി...

അറിയാം... രണ്ടാം കെട്ടു കാരി എന്നുള്ള ഒരു പേര്. അല്ലെ..

ഹും..... എല്ലാം പ്രശ്നം.. ഞാൻ ഇത്ര പറഞ്ഞിട്ടും അവനു ഒരു മാറ്റവും ഇല്ല.. അവസാനം ദേഷ്യപെട്ടു എന്നിട്ടും ഒരു രെക്ഷയും ഇല്ല. ഉള്ളിൽ അവനോടു ഉള്ള സ്നേഹം കടിച്ചു പിടിച്ചു ആ പാവത്തിനെ ഞാൻ ആവോയിഡ് ചെയ്തു. ഒത്തിരി വിഷമമായികാണും

എന്നിട്ട്...

എന്നിട്ട് നിനക്ക് എല്ലാം അറിയാല്ലോ അവൻ പറഞ്ഞു കാണുമല്ലോ...

അതൊക്കെ ഓക്കേ.. അതു പോലെയല്ലല്ലോ ചേച്ചിടെ വായിന്നു കേക്കുമ്പോലൾ. അവൾ ഒന്ന് ചിരിച്ചു.

ഹും..... പിന്നെ ഇത്ര വേണ്ട എന്ന് വിചാരിച്ചാലും, നമ്മൾ ഇത്രയൊക്കെ ഒളിപ്പിച്ചാലും നമ്മളെ പറ്റിച്ചു കൊണ്ടു ആ സ്നേഹം പുറത്ത് വരും. അവൻ എന്നേ ഇങ്ങനെ പ്രാന്തമായി സ്നേഹിക്കുമ്പോൾ ഇങ്ങനെ അതു കണ്ടില്ലന്ന് നടിക്കും..... പിന്നെ എല്ലാം കയ്യിന്നു പോയി അത്രയുള്ളൂ.....

അമ്പടി ചേച്ചി കള്ളി....

അന്ന് രണ്ടാം ദിവസം പൂജകൾ

💬 Comments

View all comments