0%

Chapter Title : പ്രണയമന്താരം 19 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Pranayathinte Rajakumaran Read All Parts 561

ഒക്കെ ഭംഗിയായി നടന്നു. തുളസിയുടെ കൂടെ വാല് പോലെ ലെച്ചു നടന്നു. ഒരു ചേച്ചിയുടെ സ്നേഹം ആവോളം ആസ്വദിച്ചുകൊണ്ടു. നാളെ മൂന്നാം ദിവസമാണ് രണ്ടു കുടുംബത്തിലെയും ഒട്ടുമിക്ക ബന്ധുക്കളും വരും.

ഇന്ന് വിശേഷാൽ പൂജകളും, കാവിൽ പൂജയും ഒക്കെ ഉണ്ട്...

അമ്പലമുറ്റത്ത് കുടുംബ അംഗങ്ങൾ ഒക്കെ ഉണ്ട് എല്ലാരും സന്തോഷത്തിൽ ആണ്. എല്ലാരും ഒന്നിക്കുന്ന ദിവസം. രാവിലെ പൂജകൾ ഒക്കെ ഒതുങ്ങി സ്ത്രീകൾ ഒക്കെ ഒത്തുകുടി നിന്നപ്പോൾ കൃഷ്ണയുടെ കാര്യം സംസാര വിഷയമായി. വേറൊന്നുമല്ല അവന്റെ കല്യാണക്കാര്യം. തുളസിയും, അച്ചുവും ഉണ്ട് ആ കുട്ടത്തിൽ.

ചേച്ചി അവൻ ഇപ്പോൾ ഫൈനൽ ഇയർ ആയില്ലേ ഇനി എന്താ പ്ലാൻ..

അവൻ പഠിക്കുക അല്ലെ അതു അവന്റെ ഇഷ്ടത്തിനു വിടാൻ ആണ് മാധവേട്ടൻ പറഞ്ഞെ.

അതു അല്ല അവന്റെ കല്യാണക്കാര്യം......

ഏതായാലും എന്റെ കുട്ടീടെ ഇഷ്ടമേനടക്കു.. അതു പറഞ്ഞു കല്യാണി അടുത്ത് ഇരുന്ന തുളസിയുടെ കയ്യിൽ മുറുകെ പിടിച്ചു.

അവൾക്കും അതു ഒരു ആശ്വാസമായി. കാരണം എല്ലാരുടെയും മുൻപിൽ ഒരു അപരിചിതയെ പോലെ, ഒരു ഒറ്റപ്പെടൽ..

അതല്ല ചേച്ചി... ശശി ചേട്ടന് ഒരു ആഗ്രഹം കൃഷ്ണയെ കൊണ്ടു ശാലുനെ കല്യാണം കഴിപ്പിക്കാൻ. എന്തായാലും അവന്റെ മുറ അവകാശം ഉള്ള ഒരു പെൺതരിയെ നമ്മുട കുടുംബത്തിൽ ഉള്ളല്ലോ.

തുളസി വല്ലാതെ അസ്വസ്ഥയായി. ആ മാറ്റം അച്ചുവും, കല്യാണിയും ശ്രെദ്ധിച്ചു..

അതിനു ഒക്കെ സമയം ഉണ്ടല്ലോ...

ചേട്ടൻ മാധവേട്ടനോട്‌ സംസാരിക്കാൻ ഇരിക്കുകയാണ്. ഒരു നിച്ഛയം എങ്കിലും നടത്തിവെക്കാൻ ആണ് പ്ലാൻ.

കാര്യം കുറച്ചു സീരിയസ് ആണ് എന്നു കല്യാണിക്കു മനസിലായി. തുളസിയുടെ മുഖത്ത്

💬 Comments

View all comments