0%

Chapter Title : പ്രണയമന്താരം 2 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Pranayathinte Rajakumaran Read All Parts 715

വൈകുന്നേരം കാണാം. അമ്മേ പോട്ടെ..

ഡീ മോളെ ചായ കുടിച്ചിട്ട് പോകാം..

വേണ്ട കല്യാണി മോളെ വൈകിട്ട് കാണാം....

ഡീ.. മോളെ മതിട്ടോ സോപ്...

എന്നാ ശെരി...

കാറ്‌ പോകുന്നത് നോക്കി നിക്കുക ആയിരുന്നു തുളസി

മോളെ തുളസി ബാ ചായ കുടിക്കാം അമ്മേ വാ കേറി വാ...

ഞങ്ങളുടെ സ്റ്റലം ഒക്കെ ഇഷ്ടായോ തുളസി

ആ ടീച്ചറെ വന്നത് അല്ലെ ഉള്ളു. നോക്കട്ടെ ഇങ്ങനെ ഉണ്ട് എന്ന്.. എന്നിട്ട് പറഞ്ഞാൽ പോരെ.. ഹഹഹ

ആ ആളു കൊള്ളാല്ലോ. ഹഹ

മതി.. നോക്കി പറഞ്ഞാൽ മതിട്ടോ... അത്ര മോശം അല്ലാട്ടോ.. അമ്മ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നതു സ്ഥലം മാറിട്ടു ആണോ..

ഹേയ് അങ്ങനെ ഒന്നും ഇല്ല മോളെ നിങ്ങൾ സംസാരിക്കുക അല്ലെ അതു കഴിയട്ടെ എന്നു കരുതി...

മോളു ഒറ്റക്കെ ഉള്ളോ.. ഹുസ്ബൻഡ് പോയോ..

ആ ചേട്ടൻ പോയി അമ്മേ.... മോൻ ഇത്രയും നേരം വെളിയിൽ ഉണ്ടായിരുന്നു ഇപ്പോൾ മുകളിലോട്ടു കേറി. എന്റെ കുട്ടിടെ കാര്യം ആതിര പറഞ്ഞു കാണുല്ലോ.........

അതു കെട്ടു തുളസി മുകളിലേക്ക് ഒന്ന് പാളി നോക്കി. പിന്നെ കല്യാണി ടീച്ചറുടെ മുഖം മാറിയതു കണ്ടപ്പോൾ ആ വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു..

എന്നാ നമുക്ക് ഗസ്റ്റ്‌ ഹൌസിലോട്ടു പോകാം ടീച്ചറെ.. ഒത്തിരി പണി ഉണ്ട്

ആ പോകാം..

ഗസ്റ്റ്‌ ഹൌസിലേക്ക് പോകും വഴി തുളസി ആ പറമ്പ് ആകെ കണ്ണോടിച്ചു.. വിശാലമായ വസ്തു നോക്കത്താ ദൂരത്തു, നിറയെ മരങ്ങൾ കൂടുതലും മാവ് ആണ്. ഒരു മുലക്കു സർപ്പ കാവും കുടുംബം ക്ഷേത്രവും...

💬 Comments

View all comments