0%

Chapter Title : പ്രണയമന്താരം 2 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Pranayathinte Rajakumaran Read All Parts 718

വല്യ ഒരു ക്ഷേത്രം.. മുറ്റം നിറയെ തുളസിയും, മന്താരവും, വിവിധ തരം മന്താര പൂക്കൾ നിറഞ്ഞു വിരിഞ്ഞു നിക്കുന്നു.. മന്താര പൂക്കൾ വിരിഞ്ഞ ഗന്ധം അവിടെ ആകെ പരന്നു..

മന്താര ചെടിയിൽ നോക്കി നിന്ന തുളസിയോട് കല്യാണി ടീച്ചർ പറഞ്ഞു. എന്റെ കുട്ടിയുടെ ആണ് ഈ മന്താര ചെടികൾ. അവൻ പുറത്ത് ഇറങ്ങുന്നതു ഇതിന്റെ ചോട്ടിൽ ഇരിക്കാൻ ആണ്... അവന്റെ സ്വർഗം ആണ് ഇതു... മോളു വാ

വീടിനോട്‌ ചേർന്ന് ഉള്ള ഗസ്റ്റ് ഹൗസിൽ എത്തി വാതിൽ തുറന്നു അകത്തു കേറി അവർ.. ഒരു നാലുകെട്ടു ആയിരുന്നു പുറം കാഴ്ച തന്നെ ആ വീട് തുളസിക്കു ഇഷ്ടായി.

അകത്തു കേറി നോക്കിയ തുളസിയുടെ കണ്ണു വിടർന്നു. നല്ല ഒതുങ്ങിയ വീട്ടിൽ കേറി ചെല്ലുന്നതു തന്നെ നടുമുറ്റത്തു ആണ്.. അവിടെ ഒരു തുളസി ചെടി തറ ഉണ്ടായിരുന്നു.. അതിൽ തന്നെ കുടം മുല്ല പൂത്ത് നിക്കുന്നു. ആരും നോക്കി നിന്ന് പോകും അതു...

നിങ്ങൾ വരുന്നതുകൊണ്ട് എല്ലാം വൃത്തി ആക്കി ഇട്ടിരുന്നു.. സൗകാര്യങ്ങൾ കുറവ് ആണ് ok അല്ലെ മോളു....

എന്റെ ടീച്ചറെ ഇതു സ്വർഗം അല്ലെ.. എന്താ ഇതു ഇങ്ങനെ ഒന്നും പറയല്ലേ..

എന്നാ ശെരി ഇതാ താക്കോൽ.. എല്ലാം ഒന്ന് സെറ്റ് ചെയ്യൂ.. ഞാൻ പോയിട്ട് വരാട്ടോ.. പിന്നെ ഉണ് വീട്ടിൽ ഞാൻ റെഡിയാക്കിട്ടുണ്ട് അതു മെനക്കെടണ്ടാട്ടോ എന്റെ കുട്ടി...

ടീച്ചറെ എന്താ ഇതു വേണ്ടായിരുന്നു.. ഞാൻ പുറത്ത് നിന്നും...

പറയാൻ മുഴുവിചില്ല..

മോളെ അതു സാരം ഇല്ലാട്ടോ.. ഇന്ന് ഇങ്ങനെ പോട്ടെ... എന്റെ കുട്ടി

💬 Comments

View all comments