Chapter Title : പ്രണയമന്താരം 2 [പ്രണയത്തിന്റെ രാജകുമാരൻ]
ഒരു ദിവസം നല്ല ഒരു സദ്യ തന്നു ഈ കടം വീട്ടിയാൽ മതിട്ടോ.... എന്നാ ഞാൻ ഇറങ്ങുക ആണ്.. അമ്മേ പോട്ടെ...
പാവം അല്ലേടി... എന്ത് തങ്കപെട്ടാ സ്വഭാവം ആണ് അതിന്റെ..
ആ പാവം ആണ് അമ്മ... ആതിര പറഞ്ഞു ഇപ്പോൾ നമ്മൾ നെരിൽ അനുഭവിച്ചു... അതു ഒത്തിരി അനുഭവിച്ചതു ആണ്.. ആതിര പറഞ്ഞ കാര്യങ്ങൾ തുളസി അമ്മയോട് പറഞ്ഞു...
അയ്യോ അതിനെ കണ്ടാൽ പറയുമോ.. ദൈവമേ കഷ്ടായല്ലോ...
അമ്മ വന്നെ ഇതക്കെ ഒന്നു ഒതുക്കാം...
വീട്ടിൽ സാധനങ്ങൾ ഒക്കെ ഒതുക്കി വെച്ച്.. മുറികൾ ഒക്കെ കണ്ടു.. അടുക്കളയിൽ പത്രങ്ങളും എല്ലാം ഒതുക്കി ഉമ്മറത്തു ഇറങ്ങിയ സമയം ആണ് കല്യാണി ടീച്ചർ അവരെ ഊണിനു ക്ഷണിക്കാൻ വന്നത്...
കഴിഞ്ഞോ മോളു....
ആ കഴിഞ്ഞു ടീച്ചറെ...
എന്നാ വാ.. അമ്മ വരു......
അവർ ഒരുമിച്ചു പോയി ഊണ് കഴിക്കാൻ ഇരുന്നു.. വീട്ടിൽ കേറിയ ഉടനെ തുളസി അവിടെ ആകെ ഒന്ന് കണ്ണോടിച്ചു അവൾ തേടിയ ആളെ അവിടെ എങ്ങും കാണാൻ സാധിച്ചില്ല... ഊണ് കഴിഞ്ഞു ഇറങ്ങാൻ നേരം കല്യാണി ടീച്ചർ പറഞ്ഞു..
മോളെ എന്നാ ജോയിൻ ചെയ്യണേ..
ടീച്ചറെ രണ്ടു ദിവസം കഴിഞ്ഞേ കാണു...
ഞാൻ ലീവ് എടുക്കണോ നാളെ...
അയ്യോ വേണ്ട ടീച്ചറെ ഇപ്പോൾ തന്നെ ചെയ്ത ഉപകാരം ഒത്തിരി ആയി....
അയ്യോ അങ്ങനെ ഒന്നും പറയല്ലേ കുട്ടി എന്റെ കടആയെ ഞാൻ ഇതിനെ കാണുന്നുള്ളൂ... പിന്നെ ഒറ്റയ്ക്ക് ഇരുന്നു ബോർ അടിക്കുന്നു എങ്കിൽ ഇങ്ങു പോരണം കേട്ടോ ഞാനും ഒറ്റക്കെ ഉള്ളു.... പിന്നെ ഈ പറമ്പിൽ
💬 Comments
View all comments