Chapter Title : പ്രണയമന്താരംപ്രണയമന്താരം 21 [പ്രണയത്തിന്റെ രാജകുമാരൻ]
ഉണ്ട്...
ഹും.. നടക്കട്ടെ...
അവർ വെള്ളവുമായി ഹാളിൽ ചെന്നു
പിന്നെ രണ്ടാളും ഊണ് കഴിഞ്ഞു പോയാൽ മതിട്ടോ എല്ലാം റെഡിയാണ്...
അയ്യോ ടീ... അമ്മയോട് ഒന്നും പറഞ്ഞിട്ടില്ലാ നിന്നെ കാണാൻ പോവാന്ന് മാത്രേ പറഞ്ഞിട്ടുള്ളു..
അതിനു എന്നാ നീ വിളിച്ചു പറഞ്ഞേക്ക് ഉണ്ടട്ടെ വരുള്ളൂ എന്ന്..
തുളസി കൃഷ്ണയെ നോക്കി. അവൻ ഫോണിൽ നമ്പർ ഡയൽ ചെയ്തു തുളസിക്കു കൊടുത്തു..
അവൾ ഫോണുമായി മാറി നിന്നു അമ്മയോട് കാര്യം പറഞ്ഞു..
അവിടുന്ന് ഊണും കഴിച്ചു.. ചായ കുടിയും കഴിഞ്ഞു ആണ് അവർ തീരികെ പോയത്.
അല്ല കൃഷ്ണ ഹണിമൂൺ എവിടെ ആണ് പ്ലാൻ ചെയ്തെക്കുന്നെ..
ഹേയ് അങ്ങനെ പ്ലാൻ ഒന്നും ഇല്ല ചേച്ചി, പെട്ടന്ന് ഉള്ള കല്യാണം അല്ലായിരുന്നോ ഇനി നോക്കണം..
ചേച്ചിഎന്ന് വിളിച്ചപ്പോൾ ആതിര തുളസിയെ നോക്കി. ഇനി ഇവൻ ഇവളെയും ചേച്ചി എന്നാണോ വിളിക്കുന്നെ എന്ന പോലെ.
തുളസി... എന്നാ നമുക്ക് ഇറങ്ങാം...... ചേച്ചി അമ്മ എന്നാ പോയിട്ട് വരട്ടെ...
ആ.. ശെരി ആയികോട്ടെ..
അവിടുന്ന് യാത്ര പറഞ്ഞു വീട്ടിൽ വന്നു...
റൂമിൽ പോയി ഡ്രസ്സ് മാറി തുളസി താഴേക്കു പോയി.. കൃഷ്ണ കുറച്ചു നേരം കിടന്നു...
കണ്ണാ എണിറ്റെ എന്തു ഉറക്കാ ഇതു സന്ധ്യ ആകാറായി....
വെളക്കു വെക്കാൻ പോകുകയാണ് എണീറ്റെ..
അയ്യോ ഇത്രയും നേരം കിടന്നോ..
പിന്നെ....
ബാ എണിറ്റു ഫ്രഷ് ആയിവാ ഞാൻ വിളക്ക് കത്തിക്കട്ടെ.... റെഡിയായി താഴേക്കു വാട്ടോ ഞാൻ ചായ എടുത്തു വെക്കാം....
ഹും........
അത്താഴം കഴിക്കുകയായിരുന്നു എല്ലാരും കുടെ...
അമ്മ എന്റെ കൂടെ പഠിക്കുന്ന ഫ്രെണ്ട്
💬 Comments
View all comments