0%

Chapter Title : പ്രണയമന്താരംപ്രണയമന്താരം 21 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Pranayathinte Rajakumaran Read All Parts 987

പൂഴ്ത്തയവൾ.

കൂട്ടുകാരി എന്തുപറഞ്ഞു..

എന്തുപറയാൻ. അവൾ മുഖമുയർത്തി സംശയത്താൽ ചോദിച്ചു.

അല്ല അടുക്കളയിൽ നിന്നു വെള്ളവുമായി വന്നപ്പോൾ ആ മുഖം ഞാൻ ശ്രെദ്ധിച്ചു അതോണ്ട് ചോദിച്ചതു ആണ്.

കണ്ടിരുന്നോ.

പിന്നെ കാണാതെ. ഞാൻ കണ്ണുപൊട്ടൻ ആണോ.

പറ എന്താ പറഞ്ഞത്.

അയ്യടാ അങ്ങനെ ഇപ്പോൾ അറിയണ്ടാ.

പറയടി ചേച്ചി.

പറയണോ

പ്ലീസ്

അവൾ ചോദിച്ചു ചെക്കൻ ഇങ്ങനെ ഉണ്ടന്ന്.

മനസിലായില്ല..

അയ്യേ... ഞാൻ ഇങ്ങനെ ഇപ്പോൾ പറയും..

അതു എന്താ...

അവള് ചോദിക്കുവാ അവൻ ഇങ്ങനെ ബെഡിൽ ഉഷാർ ആണോ എന്ന്. അതും പറഞ്ഞു അവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.

എന്നിട്ട് എന്തു പറഞ്ഞു എന്റെ തുളസികുട്ടി.

അവൾ അങ്ങനെ കിടന്നു ചിരിച്ചു.

ആ ചിരിക്കാതെ പറ പെണ്ണെ..

സൂപ്പറാന്നു പറഞ്ഞു. അവനെ വീണ്ടും കെട്ടിപിടിച്ചു.

ആ... ഇങ്ങനെ ആണോ. മുഖത്തു നോക്കി പറ.

അവൾ എണിറ്റു അവന്റെ നെഞ്ചിൽ താടികുത്തി അവന്റെ കണ്ണിലേക്ക് നോക്കി.

എന്റെ ചെക്കൻ സൂപ്പർ ആണ് എന്ന് ഞാൻ പറഞ്ഞു.... പോരെ....

അങ്ങനെ പറഞ്ഞോ..

പറഞ്ഞു.

അവൻ അവളെ വലിച്ചു പൊക്കി തന്റെ ചുണ്ടുകളാൽ അവളുടെ ചുണ്ടുകളെ വിഴുങ്ങി. പരസ്പരം അവരുടെ പ്രേമമം പങ്കുവെച്ചു.

ദീർഘനേരമായി ഉള്ള ആദരപാനത്തിനു ശേഷം വിട്ടുമാറി ശ്വാസമെടുത്തു

നാളെ നമ്മൾ ഇപ്പോൾ ആണ് പോകുന്നത് .

നമുക്ക് ഒരു 7 മണി ആകുമ്പോൾ ഇറങ്ങണം.

അയ്യോ അപ്പോൾ ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയ്യണ്ടേ.

വേണം.

ഏതു ബാഗിൽ ആണ് എപ്പോളെ എടുത്തു വെച്ചേക്കാം അല്ലെ ആ സമയത്ത് എല്ലാത്തിനും സമയം കാണില്ല.

ഹും.. പിന്നെ

💬 Comments

View all comments