0%

Chapter Title : പ്രണയമന്താരം 3 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Pranayathinte Rajakumaran Read All Parts 723

മാധവേട്ടന്റെ ചേട്ടന്റെ മോളുടെ കല്യാണം ആണ്.. കൃഷ്ണ വന്നാൽ അവിടെ ഒറ്റപ്പെടും പിന്നെ എന്റെ കുട്ടിയെ ഒരു അസുഖം ഉള്ള പോലെ ആളുകൾ കാണുള്ളൂ അറിയാമല്ലോ.. അതു ഞങ്ങൾക്കു സഹിക്കില്ല..... ഞാൻ പറയാൻ വന്നത്......

എന്താണ് ടീച്ചർ അന്യരോട് എന്തോ പറയാൻ ബുദ്ധിമുട്ട് ഉള്ള കാര്യം സംസാരിക്കുന്നത് പോലെ...

അയ്യോ കുട്ടി അങ്ങനെ ഒന്നും ഇല്ല... എന്റെ മോനെ രണ്ടു ദിവസം ഒന്ന് ഇവിടെ നിർത്തണം അത്ര ഉള്ളു....

ആഹാ അതാണോ ഇത്ര വല്ല്യ കാര്യം.. എന്റെ കുട്ടീടെ ജീവൻ രക്ഷിച്ച ആൾ അല്ലെ.. രണ്ടോ, മുന്നോ ഇത്ര ദിവസം നിന്നോട്ടെ. ടീച്ചർ സമാധാനത്തോടെ പോയിട്ട് വാന്നെ..

അതു തന്നെ ടീച്ചർ പോയിട്ട് വാ കൃഷ്ണ ഇവിടെ നിന്നോളും..

സമാധാനം ആയി.. എന്റെ കുട്ടിയെ അവരൊക്കെ സുക്കെടുകാരൻ ആയി കാണും അതോണ്ടാ എനിക്കു സഹിക്കില്ല അതു....

കണ്ണു തുടക്കുന്ന കല്യാണിയെ കൃഷ്ണ കെട്ടിപിടിച്ചു ഉമ്മ നൽകി.....

അയ്യേ എന്റെ കല്യാണി കരയുക ആണോ... പൊട്ടന്നെ ധൈര്യം ആയി പോയിട്ട് വാ.... ഞാൻ ok ആണ്....

♥️♥️♥️♥️♥️

അന്ന് വൈകുന്നേരം കൃഷ്ണയെ തുളസിയുടെ വീട്ടിൽ നിർത്തിയിട്ട് അവർ പോയി....

കൃഷ്ണ.....  കൃഷ്ണ......

തുളസി കൃഷ്ണയെ തപ്പി നടക്കുക ആയിരുന്നു...

ആ ടീച്ചറെ ഞാൻ ഇവിടെ ഉണ്ട്..

മന്താര ചെടികളുടെ ഇടയിൽ നിന്നും സൗണ്ട് കെട്ടു കല്യാണി അങ്ങോട്ട് പോയി...

ആ ഇവിടെ ഉണ്ടായിരുന്നോ...  എന്താ കണ്ണു ഒക്കെ കലങ്ങി കിടക്കുന്നതു...

അതു കേട്ടതും കല്യാണിയെ കെട്ടിപിടിച്ചു കൃഷ്ണ പൊട്ടി കരഞ്ഞു..

അയ്യേ എന്തിനാ കരയുന്നത് എന്ത് പറ്റി...

ഞാൻ

💬 Comments

View all comments