Chapter Title : പ്രണയമന്താരം 4 [പ്രണയത്തിന്റെ രാജകുമാരൻ]
അത്രയ്ക്ക് സ്പെഷ്യൽ ആര് ആണ്.. കല്യാണി അമ്മ പറഞ്ഞതു വെച്ച് അമ്മ അല്ലാത്ത ആരും ടീച്ചർക്കു ഇല്ല പിന്നെ ഉള്ളത് ആതിര ടീച്ചർ ആണ് ഇതു ആര് ആയിരിക്കും.. അവൻ നഖം കടിച്ചു അവിടെ നിന്ന്....
അവിടെ ഒരു ഓട്ടോയുടെ സൗണ്ട് കേട്ടു കൃഷ്ണയും, തുളസിയും തിരിഞ്ഞതു...
അതിൽ നിന്നും 60 അടുപ്പിച്ചു പ്രായം ചെന്ന ഒരു അമ്മ ഇറങ്ങി. അവരെ കണ്ടു തുളസി ചിരിച്ചു.. അമ്മേ എന്നു വിളിച്ചു കെട്ടിപിടിച്ചു.. ആ അമ്മ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു. അവർ എന്താക്കയോ സംസാരിച്ചു. കൃഷ്ണയുടെ മുഖത്തു ഒരു ചിരി തെളിഞ്ഞു അതു വേറെ ഒന്നും കൊണ്ട് അല്ല സ്പെഷ്യൽ ആണ് എന്ന് പറഞ്ഞത് ഒരു അമ്മ ആണ് എന്നുള്ള സമാധാനം..
ആ അമ്മേ ഇതു കൃഷ്ണ.. ആൾടെ വീട്ടിൽ ആണ് ഞങ്ങൾ ഇപ്പോൾ താമസിക്കുന്നത്.. എന്റെ സ്കൂളിലെ ടീച്ചർ ആണ് കൃഷ്ണയുടെ അമ്മ കല്യാണി.
കൃഷ്ണ ആ അമ്മയെ നോക്കി ചിരിച്ചു. അവർ തിരിച്ചും..
കൃഷ്ണ ഞാൻ പറഞ്ഞില്ലേ ഇതു എന്റെ അമ്മ ആണ് എന്നേ ഒരു നരകകുഴിയിൽ നിന്നും കൈപിടിച്ചു കേറ്റിയ ആൾ...
അതു പറഞ്ഞപ്പോൾ തന്നെ അവനു ആളെ കത്തി. തുളസിയുടെ ഭർത്താവ് ആയിരുന്ന ആളിന്റെ അമ്മ.
ആ അറിയാം... നിങ്ങൾ സംസാരിക്കു ഞാൻ അങ്ങോട്ട് മാറി നിൽകാം. അവൻ തുളസിയെ നോക്കി കണ്ണ് കാണിച്ചു മാറി നിന്ന്.
എന്തൊക്കെ ഉണ്ട് അമ്മേ വിശേഷം സുഖം അല്ലേ അമ്മക്ക്...
ആ ഇങ്ങനെ പോകുന്നു നീ ഇറങ്ങിയതോടെ ആ വീട് ഉറങ്ങി മോളെ
💬 Comments
View all comments