0%

Chapter Title : പ്രണയമന്താരം 6 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Pranayathinte Rajakumaran Read All Parts 392

പിന്നെ വേറെ ആര് ആണ് ഉള്ള...അതു പറഞ്ഞപ്പൊൾ അവന്റെ മുഖം വാടി.. അതു തുളസി ശ്രെദ്ധിച്ചു.

അത്  പിന്നെ ടീച്ചറെ അടിക്കുമ്പോൾ ഞാൻ പിന്നെ നോക്കി നിക്കണോ..

അതു കേട്ടു തുളസി ഒന്ന് ചിരിച്ചു.. കൃഷ്ണയെ നോക്കി..

എന്താ നോക്കുന്നെ...

ച്ചും.. തോളു അനക്കി കാണിച്ചു തുളസി.

ഗിയർ ലിവറിൽ ഇരുന്ന തുളസിയുടെ കയ്യിൽ പിടിച്ചു കൃഷ്ണ... താങ്ക്സ്...

അവൾ കൃഷ്ണയെ നോക്കി.

എന്തിനു..

നാലു ചുമരിനു ഉള്ളിൽ തളക്കപെട്ട എന്നേ പുറംലോകം കാണിച്ചതിന്... ജീവിതം ഇനിയും ഉണ്ട് എന്ന് ഓർമ്മ പെടുത്തിയതിനു. എന്റെ അച്ഛന്റെയും, അമ്മയുടേയും സന്തോഷം തിരിച്ചു കൊണ്ടുവന്നതിനു. എല്ലാത്തിനും..

അവൾ ഒന്ന് ചിരിച്ചു കാണിച്ചു...

പിന്നെ എന്നാണ് ജോയിൻ ചെയ്യുന്നേ...

ആ...  നാളെ തൊട്ട് പോണം.. അല്ലേ പണിയ...

അപ്പോൾ നാളെ തൊട്ട് പോകും അല്ലെ..

ആ.. എന്തു പറ്റി....

ഹേയ്.. ഒന്നുല്ല.. നാളെ തൊട്ടു ബോറടിക്കുല്ലോ...

അതൊക്ക മാറ്റം... നാളെ തൊട്ടു എക്സാം പ്രിപ്രെഷൻ തൊടങ്ങണം..

ആ ശരി ടീച്ചർ...... കൈ തൊഴുതു കൊണ്ട് അവൻ പറഞ്ഞു...

അങ്ങനെ ഒന്നും രണ്ടും പറഞ്ഞു അവർ തിരിച്ചു വീട്ടിൽ എത്തി.. വണ്ടിയുടെ സൗണ്ട് കേട്ടു ആതിരയും, അമ്മയും വെളിയിൽ വന്നു...

വണ്ടിയിൽ നിന്ന് ഇറങ്ങിയ തുളസിയെ ആതിര ഒന്ന് നോക്കി.. പിന്നെ കൃഷ്ണയും...

ഹായ് ആതിര ചേച്ചി......

ആ.. ആതിര ഒന്ന് ഞെട്ടി.. ആദ്യം ആയാണ് അവൻ അവളോട്‌ സംസാരിക്കുന്നത് പലതവണ വീട്ടിൽ പോയിട്ട് ഉണ്ടങ്കിലും അവൾ അവനെ അവിടെ കണ്ടിട്ടില്ല..

ഹായ്....

ആമ്മേ പേടിച്ചോ അമ്മ ഞങ്ങൾ താമസിച്ചപ്പോൾ.. തുളസിയുടെ അമ്മയോട്

💬 Comments

View all comments