Chapter Title : പ്രണയമന്താരം 7 [പ്രണയത്തിന്റെ രാജകുമാരൻ]
അയ്യടാ അങ്ങനെ നീ എന്റെ മണം പിടിക്കേണ്ട കേട്ടോ...
ഓ പറഞ്ഞന്നേ ഉള്ളെ.... ഇപ്പോൾ ഒരു സത്യം പറയാൻ പറ്റാത്ത അവസ്ഥാ ആണ്....
ഹഹഹ..... നിന്റെ കാര്യം...
അമ്പലത്തിൽ എത്തി വഴുപാട് രസീതു ആക്കി തൊഴുവാൻ അകത്തു കേറി... തൊഴുതു നിക്കുമ്പോൾ തുളസിയെ ഒന്ന് നോക്കി കൃഷ്ണ... എന്താ ടീച്ചറെകാണാൻ രസം സുന്ദരി ആണ്... അവൻ ഭഗവാനോട് പറഞ്ഞു തേവര എന്റെ ജീവിതം മാറ്റിമറിച്ച പെണ്ണ് ആണ്.. എന്റെ ലച്ചു പോയതിനു ശേഷം സന്തോഷം എന്താന്ന് അറിഞ്ഞത് ടീച്ചർ കാരണം ആണ്, ജീവിക്കാൻ ഉള്ള കൊതി തോന്നിയത് ഇവരെ കണ്ടപ്പോൾ ആണ് ഞാൻ പൊന്നു പോലെ നോക്കിക്കൊളാം ജീവിത അവസാനം വരെ തുളസി എന്റെ കൂടെ വേണം.... ഒന്ന് സഹായിക്കണേ ഭഗവാനെ... ഇതും പറഞ്ഞു തുളസിയെ തന്നെ നോക്കി നിന്ന് കൃഷ്ണ....
തൊഴുതു കഴിഞ്ഞ തുളസി കാണുന്നത് തന്നെ ഇമ വെട്ടാതെ നോക്കി നിക്കുന്ന കൃഷ്ണയെ ആണ്...
അവൾക്കു എന്തോ നാണം വന്നു അപ്പോൾ.. കുറച്ചു നേരം നോക്കി നിന്ന തുളസി ശ്രെദ്ദമാറ്റി....
അവിടെ ആണ് ഭഗവാൻ ഇരിക്കുന്നെ അങ്ങോട്ട് നോക്ക്...
കൃഷ്ണ ചിരിച്ചു......
ആ ചിരി തുളസി നോക്കിനിന്നു..
ആ ഭഗവാനെ ഞാൻ തൊഴുതു... ഈ ദേവിയെ നോക്കിക്കോളാൻ പുള്ളി പറഞ്ഞു...
എന്താ....
ഒന്നും ഇല്ല ടീച്ചർ വാ പോകാം..
ഹും.....
വെളിയിൽ ഇറങ്ങിയ കൃഷ്ണയുടെ നെറ്റിൽ കളഭം ചാർത്തി തുളസി...
കൃഷ്ണ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു... അവനു ചുറ്റും നടക്കുന്നത് എന്താണ് എന്ന് പോലും അവൻ ശ്രെദ്ധിക്കുന്നില്ല....
കൃഷ്ണയും കളഭം തുളസിയെ ചാർത്തി.....
💬 Comments
View all comments