Chapter Title : പ്രണയമന്താരം 7 [പ്രണയത്തിന്റെ രാജകുമാരൻ]
സുന്ദരിആയി എന്റെ ടീച്ചർ...
തുളസി ഒന്നു ചിരിച്ചു. ബാ നമുക്ക് പോകാം
പിന്നെ ക്ഷേത്രത്തിൽ നിന്നും ഇറങ്ങി അവർ...
അവന്മാർ ഒക്കെ എന്തു നോട്ടം ആയിരുന്നു..
എന്താടാ എന്തു പറ്റി... നീ ആരുടെ കാര്യാ പറയുന്നേ...
അമ്പലത്തിൽ നിന്ന വായിനോക്കികളുടെ കാര്യം തന്നെ... എന്തു നോട്ടം ആണ്....
അവരു നോക്കട്ടെടാ നിനക്ക് എന്താ...
അങ്ങനെ ഇപ്പോൾ ആരും നോക്കണ്ട ടീച്ചറെ...
തുളസി വണ്ടി നിർത്തി തിരിഞ്ഞു നോക്കി കൃഷ്ണയെ.... അവിടെ ആകെ കലിപ് ആണ് മുഖത്ത്.. അവൾ ചിരിച്ചു. പിന്നെ വണ്ടി എടുത്തു വീട്ടിലേക്കു...
വീട്ടിൽ എത്തിയപ്പോൾ കല്യാണി ടീച്ചറും തുളസിയുടെ അമ്മയും സംസാരിച്ചു ഇരിക്കുക ആയിരുന്നു.. വണ്ടിയുടെ സൗണ്ട് കേട്ടു വെളിയിലേക്ക് നോക്കി...
മക്കൾ വന്നു എന്ന് തോന്നുന്നു...
തുളസിയെ കണ്ടു കല്യാണി ടീച്ചർ ചിരിച്ചു... പിന്നെ ഒന്ന് സൂക്ഷിച്ചു നോക്കി....
ആ കല്യാണി അമ്മ ഇപ്പോൾ വന്നു....
അതൊക്കെ poട്ടെ എന്റെ മോനു നല്ല ശീലം ഒക്കെ എന്ന് തുടങ്ങി....
എന്താ അമ്മ അങ്ങനെ.....
തുളസി വണ്ടി ഒതുക്കി അങ്ങോട്ട് വന്നു...
അല്ല എന്റെ മോൻ അമ്പലത്തിൽ പോകാൻ ഒക്കെ തുടങ്ങി അതോണ്ട് ചോദിച്ചതാ... കണ്ണ് നിറഞ്ഞു അതു ചോദിക്കുമ്പോൾ കല്യാണി ടീച്ചറുടെ
ആയെ എന്റെ അമ്മ കരയുക ആണോ... ശേ മോശം മോശം... അവൻ ആ അമ്മയെ കെട്ടിപിടിച്ചു... ഇതു കണ്ടു തുളസിയും അമ്മയും ചിരിച്ചു.....
ടീച്ചർ കരയുക ആണോ തുളസി ചോദിച്ചു...
ഹേയ് സന്തോഷം കൊണ്ട് ആണ്.....
എന്റെ കല്യാണി കുട്ടി വന്നെ ഇന്ന് തുളസി ടീച്ചർ ജോയിൻ ചെയ്യുക അല്ലേ...
💬 Comments
View all comments