Chapter Title : പ്രണയമന്താരം 7 [പ്രണയത്തിന്റെ രാജകുമാരൻ]
പ്രിൻസിപ്പളിനെ കാണാൻ..
ഹേയ് വേണ്ട ടീച്ചറെ.. ഞങ്ങൾ പൊക്കോളാം ആതിര പറഞ്ഞു...
കല്യാണി ടീച്ചറോഡ് യാത്ര പറഞ്ഞു പ്രിൻസിപ്പളിനെ കണ്ടു ജോയിൻ ചെയ്തു സ്റ്റാഫ് റൂമിൽ പോയി എല്ലാരേയും പരിചയപെട്ടു കല്യാണി...
മോള് ഒന്ന് നിന്നെ.... ആതിരയുടെ സൗണ്ട് കേട്ടു തുളസി നിന്നു...
എന്താടി എന്തു പറ്റി...
അല്ല മൊത്തത്തിൽ ഒരു മാറ്റം..
എന്ത് മാറ്റം...
അമ്പലത്തിൽ പോകുന്നു, കണ്ണ് എഴുതുന്നു, പൊട്ടുതൊടുന്നു, ചന്ദനകുറി... സെറ്റ് സാരി.... എന്താണ് മോളെ ഒരു ഇളക്കം....
ഒന്ന് പോയെടി ശവമേ.... തുളസി ചിരിച്ചു....
എന്തായാലും സന്തോഷം അയടാ... ആ പഴയ തുളസിയെ കാണാൻ സാധിച്ചില്ലോ.... ആ തെളിച്ചം പിന്നേം വന്നു നിന്റെ മുഖത്ത്....
ആ അതാണോ... അതു.. അതു... തുളസി ഒന്ന് വിക്കി....
എന്താണ് ഒരു വിക്ക് ഒക്കെ..... വേറെ ചിലർക്കും മാറ്റം ഉണ്ട് എന്നു കല്യാണി ടീച്ചർ പറഞ്ഞു....
അവൾ അതു കേട്ടു ഒന്ന് നാണിച്ചു.. പിന്നെ ഒന്ന് പരുങ്ങി...
ഹും..... ഞാൻ കണ്ടു പിടിച്ചോളാം മോളെ... ക്ലാസിനു ടൈം ആയി പോകാൻ നോക്ക്......
അന്നത്തെ സ്കൂളിൽ ദിവസം കഴിഞ്ഞു... തിരിച്ചു പോകുന്ന വഴിയിൽ ബുക്ക് സ്റ്റോളിൽ കേറി കൃഷ്ണക്കു വേണ്ട ബുക്സ് ഒക്കെ വാങ്ങി തുളസി കൂടെ കല്യാണി ടീച്ചറും ഉണ്ടായിരുന്നു.......
ആർക്കു ആണ് മോളെ ബുക്സ് ഒക്കെ.....
കൃഷ്ണക്കു ആണ്... ടീച്ചർ പറഞ്ഞില്ലേ.. +2 എഴുതിക്കണം എന്നു.... ഞാൻ അവനോട് സംസാരിച്ചു അവനു ഓക്കേ ആണ് ഈ വർഷം തന്നെ എഴുതണം.. ഞാൻ പഠിപ്പിച്ചോളാം..........
അതു കേട്ടു കല്യാണിയുടെ കണ്ണ് നിറഞ്ഞു കെട്ടിപിടിച്ചു കരഞ്ഞു തുളസിയെ.........
💬 Comments
View all comments