0%

Chapter Title : പ്രണയമന്താരം 9 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Pranayathinte Rajakumaran Read All Parts 392

അനുഭവിച്ച കഷ്ടപാടുകൾ ആയിരുന്നു ആ കണ്ണിർ ആയി പുറത്തു വന്നത്..

തുളസി അവന്റെ പുറത്ത് തഴുകി..

അയ്യേ കരയുക ആണോ എന്റെ ചെക്കൻ...  ഇപ്പോൾ ഏല്ലാം ഓക്കേ ആണല്ലോ പിന്നെ എന്താ...... റാങ്ക് ആണ് +2 നു ആ ആള്  ഇങ്ങനെ ആയാൽ എങ്ങനെ ആണ്... ടാ മതിട്ടോ.... ടാ ചെക്കാ ആരേലും കണ്ടാൽ മോശം ആണ് മാറിക്കെ...

അതു പറഞ്ഞപ്പോൾ അവൻ ഒന്നുടെ മുറുക്കി കെട്ടിപിടിച്ചു....

ഹും.. എന്താ ചൂട്........

ആ സൗണ്ട് കേട്ടാണ് തുളസിയും കൃഷ്ണയും അകന്നു മാറിയത് ആ സൗണ്ട് കേട്ട സൈഡിലേക്ക് നോക്കി..

വാതിലിൽ ആതിര നിക്കുന്നു... ഒരു വല്ലാത്ത ചിരിയും ആയി..... എന്താണ് റൊമാൻസ് ആണോ രണ്ടും.....

അയ്യേ....  ഈ പെണ്ണ് ഇതു എന്തൊക്കെ ആണ് പറയണേ... ഒന്ന് പോയെടി പന്നി....

അവൾ കൃഷ്ണയെ നോക്കി അവന്റെ മുഖത്തു നാണം ആണ്...

രണ്ടും കൂടെ ഓപ്പൺ പ്ലെസ്സിൽ നിന്നു ശ്രീങ്കരിച്ചതും പോരാ... എന്നേ വഴക്കു പറയണോ....

നീ ഒന്നും പോയെ ആതിരെ..

ഓ എന്നേ പറഞ്ഞു വിടാൻ ദൃതി ആയി ആല്ലേ മോളെ...

ആതിര ചേച്ചി ഒന്ന് വെറുതെ ഇരുന്നേ.. അമ്മ ഉണ്ട് അകത്തു ചുമ്മാതെ നാറ്റിക്കല്ലേ...

അമ്മ ഇവിടെ ഉണ്ട് എന്ന് നേരത്തെ ആലോചിക്കണം ആയിരുന്നു..

എന്റെ പൊന്നു ആതിരെ നീ ഇങ്ങു വന്നെ ഞാൻ പറയട്ടെ..

എന്നിട്ട് കൃഷ്ണയെ ഒന്ന് സൂക്ഷിച്ചു നോക്കി...  വല്ല കാര്യം ഉണ്ടായിരുന്നോ എന്ന മട്ടിൽ.

ഞാൻ എന്ത് ചെയ്തു എന്ന ഭാവത്തിൽ അവനും കൈമലത്തി കാട്ടി..

അങ്ങനെ അവർ സംസാരിച്ചിരുന്ന സമയത്ത്

💬 Comments

View all comments