Chapter Title : പ്രണയമന്താരം 9 [പ്രണയത്തിന്റെ രാജകുമാരൻ]
തന്നെ ആണ് കല്യാണി ടീച്ചറും, മാധവനും അങ്ങോട്ട് വന്നത്...
വന്ന ഉടനെ കല്യാണി ടീച്ചർ കൃഷ്ണയെ കെട്ടിപിടിച്ചു കരഞ്ഞു... അതു കണ്ടു നിന്ന എല്ലാർക്കും ഒരു നൊമ്പരം ആയിരുന്നു...
അമ്മയുക്കു സന്തോഷം ആയി.. എന്റെ കണ്ണൻ അമ്മേ ഞെട്ടിച്ചു കളഞ്ഞുട്ടോ....
ഹേയ് ഞാൻ എന്തു ചെയ്തു ചെയ്തത് മൊത്തം ഈ തുളസി ടീച്ചർ ആല്ലേ...
എല്ലാരുടേയും നോട്ടം തുളസിയിലേക്ക് നീണ്ടു..
കല്യാണി ടീച്ചർ അവളുടെ അടുത്ത് ചെന്നു കെട്ടിപിടിച്ചു.... ഇങ്ങനെയ എന്റെ മോളോട് നന്ദി പറയുക....
അതൊക്കെ പോട്ടെ ചെലവ് എന്താണ്.. അവൻ റാങ്ക് ആണ് മേടിച്ചതു.. ആതിര പറഞ്ഞു
എന്തു വേണേലും ചെയ്യാം.. പക്ഷെ മറുപടി പറഞ്ഞ ആളെ എല്ലാരും ഒന്ന് നോക്കി.. ഒരു ചെറിയ ചിരി എല്ലാരുടേയും മുഖത്തു തെളിഞ്ഞു..
അതിനു നീ എന്തിനാ തുളസി ചെലവ് ചെയ്യണേ... ആതിര ഒരു കള്ള ചിരിയോടെ ചോദിച്ചു...
ആ. അ.... തു.. പി... ന്നെ.....
അവൾ കിടന്നു വിക്കി....
അതുഇപ്പോൾ ആര് ചെയ്താൽ എന്താ.. അല്ലെ ടീച്ചറെ.. അവളുടെ പരുങ്ങൽ കണ്ടു കൃഷ്ണ പറഞ്ഞു...
ഓ അങ്ങനെ ഒക്കെ ആയോ. ആതിര ചോദിച്ചു....
ഇങ്ങനെ ഒക്കെ കൃഷ്ണ ചോദിച്ചു...
ആ ഞങ്ങൾ കണ്ടു പിടിച്ചോളാം മോനെ.. ആതിര പയ്യെ കൃഷ്ണയോട് പറഞ്ഞു...
ചിലവിന്റെ കാര്യം ഒന്നും ആരും പേടിക്കണ്ട എന്താണ് വെച്ചാൽ ചെയ്യാം.. അല്ലെ തുളസി ടീച്ചറെ.. മാധവൻ പറഞ്ഞു....
അപ്പോൾ എല്ലാരും ഉച്ചക്ക് വീട്ടിൽ നിന്നും കഴിച്ചട്ടെ പൊന്നുള്ളു അതു പോരെ കല്യാണി...
അങ്ങനെ ആട്ടെ മാധവേട്ട...
എന്നാ നമുക്ക് പോകാം സമയം ആകുമ്പോൾ
💬 Comments
View all comments