Chapter Title : പ്രണയമന്താരംപ്രണയമന്താരം 21 [പ്രണയത്തിന്റെ രാജകുമാരൻ]
ഡബിൾ ഒക്കെ.
ഊണ് കഴിഞ്ഞു റുമിൽ എത്തി തുളസിയെ കെട്ടിപിടിച്ചു കിടന്നു അവൻ. സംസാരിച്ചു രണ്ടു പേരും ഉറങ്ങിപോയി...
ഉറക്കം തെളിഞ്ഞു കണ്ണു തുറന്നു നോക്കുമ്പോൾ തുളസി കാണുന്നതു തന്റെ മാറിൽ തല ചായ്ച്ചു ഉറങ്ങുന്ന കൃഷ്ണയെ ആണ്.
ഒരു പൂച്ച കുട്ടിയെ പോലെ തന്റെ നെഞ്ചോട് പതുങ്ങി ഉറങ്ങുന്ന അവനെ അവൾ നോക്കിയിരുന്നു. ഒരു ചിരിയോടെ അവന്റെ മുടിയിൽ വിരലോടിച്ചു......
ടേബിൾ ഇരുന്ന ഫോൺ എടുത്തു സമയം നോക്കി..
ദൈവമെ നാലു മണിയായോ...
കണ്ണാ... ടാ... എണിക്കു സമയം കൊറേയായി....
ഹും... അവൻ പിന്നെയും അവളോട് ഒട്ടികിടന്നു..
ടാ ചെക്കാ എണീക്കാൻ..
കണ്ണു തുറന്നു തുളസിയെ അവൻ നോക്കി... എത്ര മണിയായി.....
സമയം നാലു ആയട... മാറിക്കെ.. ഞാൻ എണിക്കട്ടെ..
അവനെ എണിപ്പിച്ചു അവൾ ബാത്‌റൂമിൽ പോയി ഫ്രഷായി വന്നു..
ചായയുമായി ജനലരുകിൽ നിക്കുകയായിരുന്നു കൃഷ്ണ...
ആ... ചായ ടേബിളിൽ ഉണ്ട്... ഞാൻ ഒന്ന് ഫ്രഷായി വന്നു നമുക്ക് വെളിയിൽ പോകാം.
അങ്ങനെ അവർ റെഡിയായി. റൂം പൂട്ടി ശങ്കരൻ ചേട്ടനോട് പോകണ്ട സ്ഥലങ്ങൾ ഓക്കെ ചോദിച്ചു അറിഞ്ഞു അവർ വണ്ടിയിൽ യാത്ര തിരിച്ചു.
അന്ന് മൂന്നാർ ടവുണിൽ ഓക്കെ ഒന്ന് കറങ്ങി അത്യാവശ്യം സാധങ്ങൾ ഓക്കെ മേടിച്ചു, പുറത്ത് നിന്നും ആഹാരം കഴിച്ചു അവർ തിരികെ റൂമിൽ വന്നു.
എന്തു തണുപ്പ് ആണ് അല്ലെ...
പിന്നെ മൂന്നാർ അല്ലെ... ഇപ്പോൾ സീസൺ അല്ലെ. അപ്പോൾ സീസണിൽ എന്തായിരിക്കും എന്ന് ആലോചിച്ചു നോക്കിയേ.
ഹും.. സത്യം.. നല്ല കോടയും ഉണ്ട്. നാളെ നമ്മൾ എവിടെ ആടാ പോകുന്നതു..
അതു ശങ്കരൻ ചേട്ടൻ കുറെ സ്ഥാലത്തിന്റെ പെരു പറഞ്ഞു തന്നു... പിന്നെ നാളെ നൈറ്റ് ഒരു റൈഡ് സെറ്റ് ചെയ്തു തരാം എന്ന് പറഞ്ഞിട്ടുണ്ട്. എവിടെ ഫോറെസ്റ്റ് ഉള്ളിൽ ആന കൂട്ടം കൂട്ടത്തോടെ വെള്ളം കുടിക്കാൻ വരുന്ന ഒരു സ്ഥലം ഉണ്ട്. നാളെ നമുക്കു അവിടെ പോകാം.
ആണോടാ.... സത്യായിട്ടും... ആനയെ കാണാൻ പറ്റുമോ.. കുട്ടി ആന കാണുമോ.. കൊച്ചു കുട്ടികളെ പോലെ അവൾ കൊഞ്ചി.
ആടാ തുളസി
💬 Comments
View all comments