Chapter Title : പ്രണയമൊരു തീനാളം [സിനിമോൾ]
ടൈറ്റ് വരാൻ എന്ന് പറഞ്ഞപ്പോൾ ഞാൻ ചൂളിപ്പോയി, സ്ത്രീകളുടെ ഏറ്റവും വലിയ ശത്രൂ ക്കൾ സ്ത്രീകൾ തന്നെ എന്ന് ഞാൻ പഠിച്ചു. എനിമ തന്ന് കുറച്ചു കഴിഞ്ഞപ്പോൾ ഉറക്കച്ചടവോടെ ഒരു നഴ്സ് വന്ന് എന്നെ കക്കൂസിലേയ്ക്ക് നയിച്ചു.മലത്തിന്റെ മഹാ സമുദ്രമായിരുന്നു ആ മുറി. അത്രയും മലം ഒന്നിച്ച് ഞാനതിനു മുൻപ് കണ്ടിരുന്നില്ല.എന്തു വേണമെന്നറിയാതെ ആ സമുദ്രത്തിനു മുൻപിൽ ഞാൻ പകച്ചു നിന്നു.
ദൈവത്തെ വിളിയ്ക്കുവാൻ നേഴ്സ് എന്നോട് പറഞ്ഞു. അവർക്ക് അൽപ്പം കാരുണ്യവും ലേശം മര്യാദയുമുണ്ടായിരുന്നു. എനിയ്ക്ക് ദൈവത്തെ വിളിയ്ക്കാൻ കഴിഞ്ഞില്ല. ഞാൻ ദൈവത്തിന്റെ സൃഷ്ടിയാണെന്നും എനിയ്ക്ക് തോന്നിയില്ല.ആരൊക്കെയോ എന്റെ യോനിയിൽ കയ്യിട്ടു ആണും പെണ്ണും പിന്നെ വളരെ കഴിഞ്ഞാണ് ലേഡി ഡോക്ടർ വന്നത് , അവർ പുതിയതായിരുന്നു പരിചയം കുറവായിരുന്നു, സിസേറിയൻ ഉണ്ടാക്കാതെ എങ്ങിനെ എങ്കിലും രണ്ടും രണ്ടു പാത്രം ആക്കാൻ എല്ലാവരും യത്നിച്ചു, പിന്നെ ഒന്നും ഓർമ്മയില്ല, ഓർമ്മ വന്നപ്പോൾ കുഞ്ഞുണ്ടായി കഴിഞ്ഞു, പെൺകുട്ടി ആയിരുന്നു. അയ്യോ കഷ്ടം എന്ന് എല്ലാവരും പറഞ്ഞു, ലേഡി ഡോക്ടറും നഴ്‌സുമാരും എല്ലാം പെണ്ണ് എന്തോ മോശം ആണെന്ന രീതിയിൽ പെരുമാറി.
പക്ഷെ ഫെലിക്‌സും കുറെ മദ്യപാനികളായ കലാകാരന്മാരും ഒരുമിച്ചു ആടിയാടി ആണ് കൊച്ചിനെ കാണാൻ ആശുപത്രിയിൽ വന്നത് .എന്റെ കണ്ണുകൾ കവിഞ്ഞൊഴുകി. എന്നെ മാറോടണച്ചു കൊണ്ട് ഫെലിക്‌സു കുറച്ച് ഓമന വാക്കുകൾ പറയണമെന്ന് ഞാൻ ഉൽക്കടമായി മോഹിച്ചു. അതിനു ശേഷം എനിയ്ക്കൊരു കട്ടൻ കാപ്പി കൊണ്ടു വന്നു തരണമെന്നും ഞാൻ കൊതിച്ചു.തൊട്ടിലിലേയ്ക്ക് കുനിഞ്ഞ് കുഞ്ഞിനെ ഗാഢമായി ഉമ്മവെച്ചുവെങ്കിലും ആ വെളുത്ത മുഖം പെട്ടെന്ന് കൃഷ്ണ വർണ്ണം പൂണ്ടു.
💬 Comments
View all comments