Chapter Title : പ്രണയമൊരു തീനാളം [സിനിമോൾ]
‘നീ എന്റെ മുഖച്ഛായയിൽ ഒരു ആൺകുട്ടിയെ പ്രസവിയ്ക്കുന്ന അതിശയം വിചാരിയ്ക്കുകയായിരുന്നു ഇത്രയും സമയം ഞാൻ. പെണ്ണ് പെണ്ണിനെ പ്രസവിയ്ക്കുന്നതിൽ ഒരു അൽഭുതവുമില്ല.‘ പോട്ടെ സാരമില്ല അടുത്ത വട്ടം നീ അടിച്ചു ഒരു ആണിനെ ഉണ്ടാക്കും അല്ലെങ്കിൽ ഞാൻ അടിച്ചു തരാം എന്ന് ലഹരിയിലായിരുന്ന ഒരു കവി മുരണ്ടു.
എനിക്ക് മുലപ്പാൽ വന്നതേയില്ല. പെറ്റിട്ട് രണ്ടാം നാളാണ് അത് ഗംഗയൊഴുകും പോലെ വന്ന് കിടക്കയാകെ നനച്ചത്. അതിനകം വിശന്ന് വല്ലാതായ കുഞ്ഞ് എൻറെ അമ്മ കൊടുത്ത കൽക്കണ്ടവെള്ളം കുടിച്ച് പഠിച്ചിരുന്നു. നഴ്‌സുമാർ വന്നു പശുവിനെ കറക്കുന്നപോലെ എന്റെ മുലകൾ പിഴിഞ്ഞ് ഒരു ഗ്ലാസിൽ ഒഴിച്ച് സ്പൂൺ കൊണ്ട് കോരിക്കൊടുക്കാൻ പറഞ്ഞു. വീട്ടിൽ ചെന്നാൽ ഇങ്ങിനെ ആണെങ്കിൽ ആര് കറക്കും എന്ന് ഫെലിക്സ് നേഴ്സിനോട് ചോദിച്ചപ്പോൾ അവർ കൂട്ടച്ചിരി ആയിരുന്നു.
പ്രസവശേഷംഫെലിക്സ് എന്നെ തിരിഞ്ഞനോക്കിയതേയില്ല, എല്ലാ ദിവസവും കുഞ്ഞു ഉണ്ടായതിന്റെ പാർട്ടി മുറക്ക് നടന്നു. ഏൻറെ വാശിക്ക് വഴങ്ങി കുറച്ചു മാസങ്ങൾക്ക് ശേഷം എന്നെ. ഭോഗിച്ച ഒരു രാത്രിയിൽ, കുഞ്ഞ് പാലുകുടിച്ചിരുന്ന എൻറെ കറുത്ത മുലയിൽ, വാഷ് ബേസിനിൽ തുപ്പുകയാണെന്ന വ്യാജേനെ ഫെലിക്സ് കാർക്കിച്ചു തുപ്പി. ഈ കരിമന്തി എന്റെ തലയിൽ വന്നു കേറിയല്ലോ എന്ന് അയാൾ വിലപിച്ചു.
അതിനിടയിൽ എനിക്ക് ഒരു ലീവ് വേക്കൻസിയിൽ ഒരു ജോലി കിട്ടി പഠിപ്പിക്കാൻ ഞാൻ എം എ ഇംഗ്ലീഷ് പാസായി കഴിഞ്ഞു എംപ്ലോയ്‌മെന്റ് രെജിസ്റ്റർ ചെയ്തിരുന്നു, ഞാൻ മറന്നു പോയെങ്കിലും അവർ മറന്നില്ല, അപ്പോൾ മൂന്നു മാസം കഴിഞ്ഞിരുന്നു പക്ഷെ എന്റെ കുഞ്ഞ പാൽ കുടിക്കാത്തതിനാൽ മുലകൾ പാല് നിറഞ്ഞു പഠിപ്പിക്കുമ്പോൾ
💬 Comments
View all comments