Chapter Title : പ്രണയരാഗം 2 [Romantic idiot]
ഉണ്ടായില്ല. ഇതിനിടയിൽ മീര ചേച്ചിയും ആയുള്ള ചാറ്റിംഗ് മുറക്ക് നടന്നു.
ഞായറാഴ്ച രാവിലെ കുളിച് ചായകുടിക്കാൻ താഴെ ചെന്നപ്പോൾ അഞ്ജു അവിടെ ചേച്ചിയുമായി സംസാരിച്ചിരിപ്പുണ്ട്. സെറ്റ് സാരി ആണ് വേഷം.
ഞാൻ പ്ലേറ്റ് എടുത്ത് ഭക്ഷണം കഴിക്കാൻ തുടങ്ങി. അഞ്ജു ഇടക്കിടെ എന്നെ നോക്കുന്നുണ്ട്. നീ വല്ല ഫാൻസി ഡ്രെസ്സ് കോമ്പറ്റീഷനും പോകുന്നുണ്ടോ ??
അഞ്ജു എന്നെ കലിപ്പിൽ ഒന്നു നോക്കി ???. എനിക്ക് ഇഷ്ടമുള്ള ഡ്രസ്സ് ഞാൻ ഇടും നിനക്ക് എന്താ ??
ഇവൾക്ക് ഇന്ന് എന്താ ഇത്ര കലിപ്പ്. അതിനു മാത്രം ഞാൻ ഒന്നും പറഞ്ഞില്ലാലോ ??
എല്ലാ സാധരണ അമ്പലത്തിൽ പോകുബോളോ നിന്റെ പിറന്നാളിനോ അല്ലെ സെറ്റ് സാരി ഇടാറോളു അത് കൊണ്ട് ചോദിച്ചത്താ
അത് പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് എനിക്ക് ആ കാര്യം കത്തിയത്. ദൈവമേ ഇന്ന് ഇവളുടെ പിറന്നാൾ ആണല്ലോ. സാധരണ അവളുടെ എല്ലാ പിറന്നാളിനും ആദ്യം വിഷ് ചെയുന്നത് ഞാൻ ആയിരിക്കും.
ഞാൻ അത് പറഞ്ഞു കഴിഞ്ഞപ്പോൾ കലിപ്പിൽ എഴുന്നേറ്റ് പുറത്തേക്കുപോയി. ഞാനും അവളുടെ പിന്നാലെ ഓടി. ഇതൊക്കെ കണ്ടു ചേച്ചി ചിരിക്കുന്നുണ്ടായിരുന്നു.
കാറിൽ കയറാൻ പോയ അവളെ ഞാൻ പിടിച്ചുനിർത്തി. ഡി സോറി ഞാൻ മനപൂർവം മറന്നതല്ല. വേണ്ട ഞാൻ പോകട്ടെ നീ കൈ വിട്. നീ ഇപ്പോൾ പണ്ടത്തെ പോലെ അല്ല. എന്നോട് ഒട്ടും സ്നേഹമില്ല.
ഡി ബർത്ത് ഡേ മറന്നു എന്നത് ശരി എന്നുവെച്ചു സ്നേഹം ഇല്ലെന്നു പറഞ്ഞാൽ ഉണ്ടല്ലോ . ബർത്ത് ഡേ ഞാൻ മറന്നതിനു എന്ത് പണിഷ്മെന്റ് വേണമെങ്കിലും നീ പറഞ്ഞോ
💬 Comments
View all comments