Chapter Title : പ്രണയരാഗം 2 [Romantic idiot]
ഞാൻ അനുസരിക്കും.
എന്ത് പറഞ്ഞാലും അനുസരിക്കുമോ. മ്മ് നീ എന്ത് പറഞ്ഞാലും അനുസരികാം. എന്നാൽ മോൻ ബർത്ത് ഡേ മറന്നത്തിന് പണിഷ്മെന്റ് ആയി ഇന്നത്തെ ദിവസം മൊത്തം എന്റെ ഒപ്പം വേണം. സമ്മതമാണോ?
സമ്മതം. ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖം വിടർന്നു. അപ്പോൾ പ്രശ്നം സോൾവ് ആയില്ലേ.
മുഴുവനായും ആയില്ല. ഇനി എന്താ ഞാൻ ചോദിച്ചു. നീ അത് പറഞ്ഞില്ല.
എന്ത്
കുന്തം?. എന്നെ ബർത്ത് ഡേ വിഷ് ചെയ്തില്ല എന്ന്.
ഓ അതാണോ. ഹാപ്പി ബർത്ത് ഡേ മൈ ഡിയർ അഞ്ജു എന്നും പറഞ്ഞു ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു. അത് മാത്രം മതിയായിരുന്നു അവളുടെ മുഖം പൂർണ്ണ ചന്ദ്രനെ പോലെ പ്രകാശിതമാകാൻ. അതോടെ ആ പ്രശ്നം സോൾവ് ആയി.
ഞങ്ങൾ വീട്ടിലേക്കു പോകാനായി തിരിഞ്ഞപ്പോൾ ആണ് ഇത് എല്ലാം കണ്ടുകൊണ്ടിരിക്കുന്ന അച്ഛനെ ഞങ്ങൾ കാണുന്നത്. ഞങ്ങൾ രണ്ടുപേരും ചമ്മി . ഞങ്ങൾ വേഗം വീട്ടിൽ കയറി. ഞങ്ങൾ കയറി പോയപ്പോൾ പുള്ളി ഒന്നു ചിരിച്ചു.
ഞങ്ങൾ ഭക്ഷണം കഴിച്ചു വീട്ടിൽ നിന്നും ഇറങ്ങി. നേരെ പോയത് അമ്പലത്തിലേക്കാണ് അഞ്ജു അമ്പലത്തിൽ കയറി എനിക്ക് താല്പര്യം ഇല്ലാത്തതിനാൽ ഞാൻ പുറത്ത് നിന്നു.
ഞായറാഴ്ച ആയതിനാൽ അമ്പലത്തിൽ കുറെ ആളുകൾ ഉണ്ടായിരുന്നു. ഞാൻ അവിടെ ഉള്ള പെണ്ണുങ്ങളെ വായിൽ നോക്കിനിന്നു.
പെട്ടെന്ന് നെറ്റിയിൽ ഒരു തണുപ്പ് അഞ്ജു എന്നെ ചന്ദനം തൊടുവിച്ചതാണ്. ഞങ്ങൾ അവിടെ നിന്നും ഹിൽ ടോപ്പിൽ പോയി. ഞങ്ങളവിടെ ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു.
അഞ്ജുവിനോട് മീര ചേച്ചിയുടെ കാര്യം പറയാം
💬 Comments
View all comments