0%

Chapter Title : ❣️പ്രണയരാഗം❣️ 3 [Romantic idiot]

Author : Romantic Idiot Read All Parts 659
താഴേക്കു ചെന്നു. നന്ദുവും അക്കുവും അവിടെ ഉണ്ടായിരുന്നില്ല. ചേച്ചി അവന്മാർ വന്നില്ല. ഇല്ലടാ. എന്ന് പറഞ്ഞു ചേച്ചി എനിക്ക് ചായ എടുത്ത് തന്നു. ഭാഗ്യം അത് എന്തായാലും നന്നായി ഇല്ലെങ്കിൽ എനിക്ക് നല്ലത് കേട്ടേനെ. ഞാൻ വേഗം ചായ കുടിച്ചു. ചായകുടി കഴിഞ്ഞ് ഞാൻ ഉമ്മറത്തിരുന്നു. ഞാൻ നന്ദുവിനെ വിളിച്ചു ടാ എവിടെയടാ ദേ ടാ എത്തി ഒരു രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ അവർ വന്നു.
എവിടെ ആയിരുന്നടാ ഞാൻ എത്ര നേരമായി വെയിറ്റ് ചെയ്യുന്നു. ഈ തെണ്ടി നന്ദുവാടാ വൈകിച്ചത്. ഞാൻ ചെന്നപ്പോൾ ഈ തെണ്ടി എഴുന്നേറ്റട്ടില്ല അതാ വൈകിയത്. നിങ്ങൾ ഇനി എന്നെ ചീത്ത പറഞ്ഞു സമയം കളയാതെ വേഗം വണ്ടി എടുക്കാനോക്ക്. ഞാൻ വേഗം വണ്ടിയിൽ കയറി. അക്കു വണ്ടി പറപ്പിച്ചു ആണ് വിടുന്നത്. ഇടക്ക് നന്ദുവിനെ തെറി പറയുന്നും ഉണ്ട്. നന്ദു വൈകിയത് ഭാഗ്യം ഇല്ലെങ്കിൽ ഈ തെറി മൊത്തം ഞാൻ കേൾക്കേണ്ടി വന്നേനെ. ടാ കുറച്ചു പതുക്കെ പോയാൽ മതി ത്രിബിൾ അടിച്ചു പോകുന്നത് കൊണ്ട് ഞാൻ പറഞ്ഞു. എന്നാൽ അവൻ എവിടെ കേൾക്കുന്നു കൃത്യസമയത്ത് എത്തണം എന്ന വാശി പോലെ ആണ് അവൻ വണ്ടി ഓടിക്കുന്നത്. പെട്ടെന്ന് ഒരു activa പോക്കറ്റ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറി വന്നു. ഞങ്ങൾ നല്ല സ്പീഡിൽ വരുന്നതിനാൽ ഞങ്ങളുടെ തൊട്ട് മുന്പിലായാണ് activa നിന്നത്. അക്കു എങ്ങനെയോ വണ്ടി വെട്ടിച്ചു നിർത്തി. എവിടെ നോകിയാടി വണ്ടി ഓടിക്കുന്നത് നിന്റെ അപ്പന്റെ വക ആണോ റോഡ് ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങതെ

💬 Comments

View all comments