Chapter Title : ❣️പ്രണയരാഗം❣️ 3 [Romantic idiot]
activa ഓടിച്ച പെണ്ണിനെ തെറി വിളിക്കാൻ തുടങ്ങി.
അവൾ ഹെൽമെറ്റ് ഊരി എന്നെ നോക്കി.
കാവ്യ .......... ! സബാഷ്
അവളെ കണ്ടപ്പോൾ തന്നെ എന്റെ വായ അടഞ്ഞു.
അവൾ ദഹിപ്പിക്കുന്ന മട്ടിൽ എന്നെ നോക്കി. ഞാൻ നിന്നനിപിൽ ഉരുകി പോയില്ലെന്നേ ഒള്ളു.
അവള്ക്ക് എന്നെ മനസിലയായി എന്ന് അവളുടെ നോട്ടത്തിൽ നിന്ന് തന്നെ അറിയാം.
നോക്കി വണ്ടി ഓടിക്കണ്ടേ പെങ്ങളെ
എന്നും പറഞ്ഞു അക്കു വണ്ടി എടുത്തു.
അത് നന്നായി എന്ന് എനിക്കും തോന്നി. കൂടുതൽ നേരം അവിടെ നിന്നിരുന്നങ്കിൽ ചിലപ്പോ സീൻ ആയേനെ
അക്കു കറക്റ്റ് ടൈമിൽ തന്നെ കോളേജിൽ എത്തിച്ചു. പാർക്കിങ്ങിൽ വണ്ടി വച്ച് ഞങ്ങൾ ക്ലാസ്സിലേക്ക് നടന്നു.
നിനക്ക് എന്ന് മുതലാ അക്കു അവൾ പെങ്ങൾ ആയത്
അക്കു : ഞാൻ സീൻ വഷളാക്കണ്ട എന്ന് വച്ച് പറഞ്ഞത് അല്ലെ
നന്ദു : നീ എന്നാലും അവളെ തെറി വിളിക്കണ്ട ആയിരുന്നു
പിന്നെ റോഡിന് വട്ടം വണ്ടി കൊണ്ട് വച്ച അവളെ ഞാൻ കെട്ടിപ്പിച് ഉമ്മ വയ്ക്കണോ ? എന്തോ ഭാഗ്യം കൊണ്ടാ ഇല്ലെങ്കിൽ മൂന്നുപേരും കുടി ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നെന്നെ
നന്ദു : തെറ്റ് അവളുടെ ഭാഗത്താ എന്നാലും അവൾ ഒരു പെണ്ണ് അല്ലെ ?
ഓ ഞാൻ അറിഞ്ഞില്ല എന്തായാലും പറഞ്ഞത് നന്നായി. അവന്റെ ചോദ്യം ഇഷ്ടമാകാതെ ഞാൻ പറഞ്ഞു.
അക്കു : ഏതായാലും അടിപൊളി ആയിട്ടുണ്ട് ഫസ്റ്റ് തവണ കണ്ടപ്പോൾ അവളെ നീ കയറി പിടിച്ചു. ദാ ഇപ്പോൾ അവളെ നടുറോട്ടിൽ വച്ച് തെറിയും വിളിച്ചു. കഴിഞ്ഞ
💬 Comments
View all comments