0%

Chapter Title : ❣️പ്രണയരാഗം❣️ 3 [Romantic idiot]

Author : Romantic Idiot Read All Parts 661
ജന്മത്തിൽ നിങ്ങൾ ശത്രുക്കൾ ആയിരുന്നു എന്ന് തോന്നുന്നു. അവൻ പറഞ്ഞത് ശരിയാണ് എന്ന് എനിക്കും തോന്നി. ഞങ്ങൾ ഓരോന്ന് സംസാരിച്ചു ക്ലാസ്സിൽ കയറി. ഫസ്റ്റ് രണ്ട് പീരീഡ് മാത്‍സ് ആയിരുന്നു സർ എല്ലാവരെയും നല്ലരീതിയിൽ ഉറക്കി. അമ്മ കഴിഞ്ഞാൽ കുട്ടികളെ നന്നായിട്ട് ഉറക്കാൻ പറ്റുന്നത് ടീച്ചർമാർ ആണ്. അമ്മക്കുവരെ ഒരേ സമയം ഒരു കുട്ടിയെ ഉറക്കാൻ പറ്റു എന്നാൽ ടീച്ചർക്ക്‌ ഒരേ സമയം ഒരു ക്ലാസ്സിലിനെ മൊത്തം ഉറക്കാൻ കഴിയും. ഈ ആറുബോറൻ ക്ലാസ്സ്‌ കേൾക്കാൻ ആണല്ലോ അക്കു രാവിലെ പെടപ്പിച്ചു കൊണ്ട് വന്നത്. ഓരോ നിമിഷവും ഓരോ യുഗം പോലെ ആണ് തോന്നുന്നുത്. ഞാൻ വാച്ചിൽ നോക്കി. കോപ്പ് സമയം പോകുന്നില്ലലോ. അക്കു അവിടെ കിടന്ന് ഉറക്കമായി. അങ്ങനെ ഒരുപാട് കാത്തിരിപ്പിന്ന് ശേഷം ഇന്റർവെൽ ആയി. ബാക്കി ലെസ്സൺസ് നാളെ എടുകാം എന്ന് പറഞ്ഞു സർ പോയി. വേണമെന്നില്ല എന്ന് ആയിരുന്നു എല്ലാവരുടെയും മുഖത്തെ ഭാവം. ഞങ്ങൾ നേരെ ക്യാന്റീനിലേക്ക് വിട്ട്. നല്ല ചൂട് പരിപ്പുവടയും ചായയും കുടിച്ചു. ഞാൻ അപ്പോളും ചുറ്റുമുള്ള ടേബിളിൽ ഒരു മുഖത്തിന് വേണ്ടി അനേഷിക്കുകയായിരുന്നു ഭാഗ്യം അവൾ ഇവിടെ ഇല്ല ! അക്കു : ഡാ നീ ആരെയാ നോക്കുന്നത് ?
ആ പൂത്തന ഉണ്ടോ എന്ന് നോക്കിയതാ നന്ദു : ആര് കാവ്യയോ ഹാ അവൾ തന്നെ അക്കു : നിനക്ക് എന്താ അവളെ പേടി ഉള്ള പോലെ എനിക്കോ പേടിയോ എന്തിന് ? അക്കു : എല്ലാ നീ നോക്കുന്നത് കണ്ടപ്പോൾ പറഞ്ഞതാ എന്നെ പേടിപ്പിക്കാൻ ഒന്നും

💬 Comments

View all comments