Chapter Title : ❣️പ്രണയരാഗം❣️ 3 [Romantic idiot]
ചേച്ചി അത് മാറ്റില്ല.
ശരി. ഞാൻ നിങ്ങളുടെ ഒപ്പമേ തിരിച്ചു പോരുന്നൊള്ളു.
പക്ഷേ നമുക്ക് ബസിൽ പോകണ്ട കാറിൽ പോകാം.
എടാ ബസിൽ ഒക്കെ യാത്ര ചെയ്താലേ പുതിയ പുതിയ അനുഭവങ്ങൾ ഒക്കെ കിട്ടൂ
ചേച്ചിയെ വിഷമിപ്പിക്കണ്ട എന്ന് കരുതി ഞാൻ അതിന് സമ്മതിച്ചു.
ബസ് സ്റ്റോപ്പിന്റെ അടുത്താണ് ചേച്ചിയുടെ വീട് ഒരു നാല് മിനിറ്റ് നടക്കാൻ ഉണ്ടാകും.
ചേച്ചിയും ഞാനും ബസ് സ്റ്റോപ്പിലേക്ക് നടന്നു. ഞങ്ങൾ ബസ് സ്റ്റോപ്പിൽ എത്തി ബസിനു വെയിറ്റ് ചെയ്തു.
ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ബസ് വന്നു. ബസിൽ മുടിഞ്ഞ തിരക്ക് ഞാൻ ബാക്കിലും ചേച്ചി ഫ്രന്റിലും ആയി കയറി.
ഒരുകണക്കിന് ഞാൻ ബസിൽ ഉള്ളിൽ എത്തി.
ബസിന്റെ ഉള്ളിൽ കാൽ കുത്താൻ ഉള്ള സഥലം ഇല്ല. ഞാൻ ഒരുകണക്കിന് അവിടെ നിന്നു
ചേച്ചിയുടെ മുന്പിലെ അവസ്ഥയും ഒട്ടും മോശമല്ല. ഞാൻ ഇതിന്റെ വല്ല ആവശ്യം ഉണ്ടോ എന്ന് ചേച്ചിയോട് ചോദിച്ചു.
ചേച്ചി അതിന് വെറുതെ ഇളിച്ചു കാണിച്ചു.
അപ്പോൾ ആണ് ഒരു ചെക്കൻ ഒരുപെണ്ണിന്റെ പുറകിൽ നിന്നും ശല്യം ചെയുന്നത് കാണുന്നത്.
തിരക്കായതിനാൽ ആ കുട്ടിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല.
ഇത് ചേച്ചിയും കണ്ടു ചേച്ചി എന്നോട് കണ്ണ് കൊണ്ടു ആ കുട്ടിയെ ഒന്ന് സഹായിക്കാൻ പറഞ്ഞു.
ഞാൻ പതിയെ ആ ചെക്കന്റെ അടുത്തേക്ക് നീങ്ങി എന്നിട്ട് അവന്റെ കാലിൽ ഒന്നു അമർത്തി ചവുട്ടി.
അവൻ എന്നെ നോക്കി. ഞാൻ കലിപ്പിൽ നോക്കുന്നത് കണ്ടപ്പോൾ അവനു കാര്യം മനസിലായി.
അവൻ പതിയെ പുറകോട്ട് വലിഞ്ഞു. ഞാൻ പോരെ എന്നു
💬 Comments
View all comments