0%

Chapter Title : ❣️പ്രണയരാഗം❣️ 3 [Romantic idiot]

Author : Romantic Idiot Read All Parts 665
മനസിലായി. ഹരിയുടെ മൗനം കാവ്യക്ക് കൂടുതൽ ഉർജം നൽകി. അത് എങ്ങനാ നല്ല തള്ളക്ക് ജനിച്ചാൽ അല്ലെ നല്ല സ്വഭാവം കിട്ടുക നിനക്ക് അത്രക്കും സൂക്കേട് ആണെങ്കിൽ നിന്റെ തള്ളയെ പോയി ചെയ്യടാ അവസാനം പറഞ്ഞ ഡയലോഗ് കുറച്ച് കൂടി പോയി എന്ന് കാവ്യക്ക് തോന്നി. ആ തോന്നൽ ശരി ആണ് എന്ന് അപ്പോൾ തന്നെ മനസിലാക്കുകയും ചെയ്തു. ടപ്പേ ........ ഹരിയുടെ കൈ അവളുടെ മുഖത്ത് പതിഞ്ഞു. സൗണ്ട് കേട്ട് എല്ലാവരും അവിടെക്ക് നോക്കി. അടി കൊണ്ട കാവ്യക്ക് തല കറങ്ങുന്നത് പോലെ തോന്നി. എല്ലാവരെയും ഡബിൾ ആയാണ് അവൾ കണ്ടത്. അവൾ ഗീതയെ വീഴാതിരിക്കാൻ പിടിച്ചു. അവിടേക്ക് നോക്കിയവർ കാണുന്നത് ഹരിയേയും കവിൾ പൊത്തിപ്പിടിച്ചു നിൽക്കുന്ന കാവ്യയെയും ആണ് അവർക്ക് കാര്യങ്ങൾ ഏകദേശം മനസിലായി. ഹരി അടിച്ച കരണം പൊത്തിപിടിച് കാവ്യ അവിടെ നിന്നും നടന്ന് പോയി പിന്നാലെ ഗീതയും. ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ഞാൻ ചുറ്റും ഉള്ള പിള്ളേരെ നോക്കി അവരുടെ ഒക്കെ മുഖത്ത് അവള്ക്ക് ഇത് വേണം എന്ന ഭാവം ആയിരുന്നു. പക്ഷേ എനിക്ക് അതിൽ സന്തോഷം ഉണ്ടായിരുന്നില്ല. പെണ്ണിന്റെ മേത്തു കൈ വച്ച് അല്ല ആണുങ്ങൾ ആണത്തം കാണിക്കേണ്ടത് എന്നാണ് എന്റെ പക്ഷം. പക്ഷേ അവളുടെ വായിൽ നിന്നും വന്ന വാക്കുകൾ ആണ് എന്നെ കൊണ്ടത് ചെയിപ്പിച്ചത്. (അമ്മയെ പറഞ്ഞാൽ നമ്മൾ ആൺപിള്ളേർ വെറുതെ ഇരിക്കില്ലലോ) ഞാൻ സൈഡിലേക്ക് നോക്കി നന്ദുവും അക്കുവും ഇവിടെ ഇപ്പോ എന്താ ഉണ്ടായേ എന്ന മട്ടിലാണ് ഞാൻ അവിടെ നിന്നും ഗ്രൗണ്ടിലേക്ക് നടന്നു അവന്മാരും എന്റെ കൂടെ

💬 Comments

View all comments