0%

Chapter Title : ❣️പ്രണയരാഗം❣️ 3 [Romantic idiot]

Author : Romantic Idiot Read All Parts 702
എന്തായാലും അത് മനസിലാക്കാൻ പറ്റും. ഒന്ന് ആലോചിച്ചു നോക്കിയപ്പോൾ അത് ശരിയാണ്. കുറച്ച് നേരം കൂടി സംസാരിച്ചശേഷം അവൾ ഫോൺ വച്ചു. അവളുമായുള്ള സംസാരം എന്റെ ടെൻഷൻ മുഴുവൻ ഇല്ലാതാക്കി. ഞാൻ ബെഡിലേക്ക് കിടന്നു. ഞങ്ങൾ പാർക്കിങ്ങിൽ നിന്ന് ക്ലാസ്സിലേക്ക് നടന്നു. അപ്പോൾ ആണ് വൈശാഖ് ഞങ്ങളുടെ അടുത്തേക്ക് ഓടി വരുന്നത്. അക്കു : എന്താ വൈശാഖ് വല്ല പ്രശ്നം ഉണ്ടോ വൈശാഖ് : എന്ത് പ്രശ്നം ഞാൻ നമ്മുടെ ഹീറോ കാണാൻ വന്നത് അല്ലെ. നന്ദു : ഹീറോയോ അതാരാ വൈശാഖ് അതിന് മറുപടി എന്നോണം എന്നെ നോക്കി. ഞനോ..... ! വൈശാഖ് : പിന്നല്ലാതെ അവളുടെ കൊമ്പ് ഓടിച്ചിലെ ഇന്നലെ. ഇപ്പോ ഹരി ആണ് കോളേജിലെ ഹീറോ ഞാൻ അവളെ തല്ലിയത് കോളേജ് മൊത്തം ഫ്ലാഷ് ആയിട്ടുണ്ട്. അതിന് മറുപടി ആയി ഞാൻ ഒന്ന് ചിരിച്ചു.
ഞാൻ ക്ലാസ്സിലേക്ക് നടക്കുമ്പോൾ എല്ലാ പിള്ളേരും എന്നെ തന്നെ ആണ് നോക്കുന്നത്. അക്കു : ടാ ഹരി വൈശാഖ് പറഞ്ഞത് ശരി ആണ് നന്ദു : അതെ എല്ലാവരും നിന്നെ ഒരു ആരാധനയോട് ആണ് നോക്കുന്നത്. അവളെ തല്ലിയത്തിന്റെ പേരിൽ ഞാൻ ഹീറോ ആണെങ്കിൽ അവളുടെ കോളേജിലെ റേഞ്ച് എന്താണ് എന്നാ ഞാൻ ആലോചിച്ചത് . ക്ലാസ്സിൽ ഏതാറായപ്പോൾ ഞങ്ങളുടെ അടുത്തേക്ക് കാവ്യ നടന്നു വന്നു. ഇന്നലെ നടന്നതിന്റെ ബാക്കി കാണാൻ ഉള്ള ആകാംക്ഷയിൽ പിള്ളേർ. കാവ്യ എനിക്ക് മുൻപിൽ ആയി നിന്നു. ഇന്നലെ തല്ലിയതിന് തിരിച്ചു തല്ലാൻ വന്നതാണോ ഇവൾ ! . അവൾ എന്താണ്

💬 Comments

View all comments