0%

Chapter Title : ❣️പ്രണയരാഗം❣️ 3 [Romantic idiot]

Author : Romantic Idiot Read All Parts 701
പെൺകുട്ടിയെ ആണ്. ആരെ ? കാവ്യയെ........ ? നീ എന്തിനാ അവളെ തല്ലിയത് ? ഞാൻ ഉണ്ടായ കാര്യം മൊത്തം അവളുടെ അടുത്ത് പറഞ്ഞു. നീ ചെയ്തതിൽ തെറ്റ് ഒന്നും ഇല്ല. ആ അടി അവൾ ചോദിച്ചു വാങ്ങിയതാണ്. അവളുടെ വാക്കുകൾ എനിക്ക് കുറച്ചു സമാധാനം തന്നു. ഡി അത് എല്ലാ അവൾ ഒരു പെണ്ണ് അല്ലെ കേസ് കൊടുത്താൽ വകുപ്പ് സ്ത്രീ പീഡനം ആണ്. ശ്യാമേട്ടൻ പറഞ്ഞ കാര്യങ്ങൾ ഞാൻ അവളോട് പറഞ്ഞു. അവൾ കുറേനേരം ഒന്നും പറഞ്ഞില്ല ഡി നീ ലൈനിൽ ഉണ്ടോ ?
ഹാ ഞാൻ ആലോചിക്കുക ആയിരുന്നു. ഞാൻ ഇനി എന്ത് ചെയ്യണം എന്നാ നിന്റെ അഭിപ്രായം. എനിക്ക് ആലോചിട്ട് ടെൻഷൻ ആകുന്നു. ടാ നിനക്ക് ഇത് കേസ് ആകുന്നത് പേടിയുണ്ടോ ഇല്ല അവളെ തല്ലിയത് ആവശ്യം ഇല്ലാത്ത കാര്യത്തിന് ആണെന്ന് തോന്നുണ്ടോ ഇല്ല പിന്നെ എന്തിനാ കോപ്പേ നീ ടെൻഷൻ അടിക്കുന്നത്. നിന്റെ ഭാഗം ആണ് ഈ കാര്യത്തിൽ ശരി. പിന്നെ ഇത് കേസ് അയാൽ അവളുടെ സ്വഭാവം അറിയുന്ന പിള്ളേർ നിന്നെയെ സപ്പോർട്ട് ചെയ്യു. അവൾ പറഞ്ഞത് ശരിയാണ് കോളേജിലെ പിള്ളേർ ഒന്നും കാവ്യയെ സപ്പോർട്ട് ചെയ്യാൻ സാധ്യത ഇല്ല. ഡി ഇത് ഒന്നും എനിക്ക് വലിയ പ്രശ്നം അല്ല. അച്ഛനും ചേച്ചിയും ഒക്കെ ആണ് എന്റെ പ്രശ്നം. ടാ വേറെ ഒരു കാര്യത്തിലും നിന്റെ അച്ഛൻ നിന്നെ സപ്പോർട്ട് ചെയ്തില്ലെങ്കിലും ഇതിൽ ചെയ്യും കാരണം നിന്റെ അമ്മയെ പറഞ്ഞപ്പോൾ ആണ് നീ അവളെ അടിച്ചത്. നിന്റെ അച്ഛൻ

💬 Comments

View all comments