Chapter Title : ❣️പ്രണയരാഗം❣️ 3 [Romantic idiot]
ഇല്ലാത്ത ടെൻഷൻ ഇപ്പോൾ.
കേസ് ഉണ്ടാകുന്നതിനേക്കാൾ അച്ഛനും ചേച്ചിയും എന്ത് വിചാരിക്കും എന്ന് ആയിരുന്നു എന്റെ ടെൻഷൻ.
എല്ലാ കാര്യത്തിനും അച്ഛൻ എനിക്ക് സപ്പോർട്ട് ആയിരുന്നു.
പക്ഷേ ഈ കേസിൽ അച്ഛൻ എന്നെ സപ്പോർട്ട് ചെയ്യില്ല എന്ന് എനിക്ക് നന്നായി അറിയാം.
ആതു (ആതിര ) വന്ന് രാത്രി ഫുഡ് കഴിക്കാൻ വിളിച്ചപ്പോൾ ഞാൻ യാന്ത്രികമായി താഴേക്ക് പോയി.
ഡാ നിനക്ക് വല്ല പ്രശ്നമുണ്ടോ?
ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന എന്റെ അടുത്ത് അച്ഛൻ ചോദിച്ചു.
എന്താ
ചിന്തയിൽ നിന്ന് ബോധത്തിലേക്ക് ഞാൻ ചോദിച്ചു.
നിനക്ക് വല്ല പ്രോബ്ലം ഉണ്ടോ എന്ന്?
ഏയ് ഇല്ല. അച്ഛൻ അതെന്താ അങ്ങനെ ചോദിച്ചേ
നിന്റെ മുഖം കണ്ടപ്പോൾ ചോദിച്ചെന്നേയുള്ളു.
ഏയ് അങ്ങനൊന്നുമില്ല. അച്ഛന് തോന്നിയതായിരിക്കും.
അത് പറഞ്ഞ് ഞാൻഭക്ഷണം കഴിക്കാൻ തുടങ്ങി.
മം എന്ന് അച്ഛൻ അതിനു വെറുതെ മൂളി. പുള്ളി അത് വിശ്വസിച്ചിട്ടില്ല എന്ന് എനിക്ക് മനസ്സിലായി.
ഒന്നുമില്ലെങ്കിലും എന്നെ ചെറുപ്പം തൊട്ട് കാണാൻ തുടങ്ങിയത് അല്ലേ. എന്റെ മുഖം മാറിയാൽ മനസ്സിലാക്കാതെ ഇരിക്കുമോ.
ഞാൻ വേഗം ഫുഡ് കഴിച് റൂമിൽ പോയി കിടന്നു.
അഞ്ജുവിനെ വിളിച്ച് അവളുടെ അഭിപ്രായം ചോദിക്കാം
ഞാൻ ഫോൺ എടുത്ത് അഞ്ജുവിനെ വിളിച്ചു. ഒരു മൂന്ന് ഫുൾ റിംഗ് കഴിഞ്ഞപ്പോൾ അവൾ ഫോൺ എടുത്തു.
ഏതാടാ
ഡി ഞാൻ ഒരു പ്രശ്നത്തിലാ എന്ത് ചെയ്യണം എന്ന് അറിയില്ല അതാ വിളിച്ചതാ.
എന്താ പ്രശ്നം ?
ഞാൻ ഒരാളെ തല്ലി.
അത് ഒരു പുതിയ കാര്യം അല്ലല്ലോ. അതിൽ എന്താ പ്രശ്നം.
ഞാൻ തല്ലിയത് ഒരു
💬 Comments
View all comments